Home covid19 ബെംഗളൂരുവില്‍ പകുതിയിലേറെ പേര്‍ക്കും കൊറോണ പ്രതിരോധ വാക്‌സിന്‍‍ നല്‍കി; സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കര്‍ണാടക മോഡല്‍

ബെംഗളൂരുവില്‍ പകുതിയിലേറെ പേര്‍ക്കും കൊറോണ പ്രതിരോധ വാക്‌സിന്‍‍ നല്‍കി; സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കര്‍ണാടക മോഡല്‍

by admin

ബെംഗളൂരു: ബെംഗളൂരുവിലെ ആകെ ജനസംഖ്യയുടെ പകുതിയിലേറെ പേര്‍ക്കും വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയതായി ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍. മൊത്തം ജനസംഖ്യയുടെ 68 ശതമാനം പേര്‍ക്കും കുത്തിവെപ്പുകള്‍ നടത്തുന്ന കര്‍ണാടകത്തിലെ ഏക ജില്ല കൂടിയാണ് ബിബിഎംപി ഉള്‍പ്പെടുന്ന ബെംഗളൂരു അര്‍ബന്‍. വാക്‌സിന്‍ ഡോസുകള്‍ ഏറ്റവുമധികം ആളുകള്‍ക്ക് നല്‍കുന്നതില്‍ ബെംഗളൂരു അര്‍ബന്‍, കുടക്, കോലാര്‍, രാമനഗര്‍, ഉഡുപ്പി എന്നീ ജില്ലകളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

19 വയസിനു മുകളിലുള്ള 77,86,403 പേരടങ്ങുന്ന ജനസംഖ്യയുള്ള ബെംഗളൂരു അര്‍ബനില്‍ ജൂണ്‍ 21 വരെ 53,14,049 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച്‌ ജില്ലയില്‍ 68.25 ശതമാനം ആളുകള്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. 18 വയസിനു മുകളിലുള്ള 4,02,560 ജനസംഖ്യയുള്ള കുടക് ജില്ലയില്‍ ഇതുവരെ 1,99,416 (49.54 ശതമാനം) പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കോലാറിലെ 11,76,068 പ്രായപൂര്‍ത്തിയായ ജനസംഖ്യയില്‍ 5,74,038 പേര്‍ക്കാണ് വാക്‌സിന്‍ ഡോസുകള്‍ നല്‍കിയത്.

രാമാനഗരയിലെ 8,31,302 പ്രായപൂര്‍ത്തിയായവരില്‍ 4,03,747 (48.57 ശതമാനം) പേര്‍ക്ക് കുത്തിവെപ്പുകള്‍ നല്‍കിയിട്ടുണ്ട്. 10,02,762 ജനസംഖ്യയുള്ള ഉഡുപ്പി ജില്ലയില്‍ ഇതുവരെ 4,78,030 ഡോസുകള്‍ (47.67 ശതമാനം) നല്‍കി. കോ-വിന്‍ ഡാഷ്ബോര്‍ഡ് ഡാറ്റ പ്രകാരം ബുധനാഴ്ച മാത്രം ബിബിഎംപി പരിധിയിലെ 54,609 പേര്‍ക്കും ബെംഗളൂരു അര്‍ബനിലെ 19,460 പേര്‍ക്കും കുത്തിവെപ്പുകള്‍ നടത്തിയിട്ടുണ്ട്.

മറ്റു ജില്ലകളില്‍ നിന്നും, സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുടെ കണക്കുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ബിബിഎംപി ആരോഗ്യ കമ്മീഷണര്‍ ഡി രണ്‍ദീപ് പറഞ്ഞു. നിലവില്‍ മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രമാണ് ബെംഗളൂരുവില്‍ വാക്‌സിന്‍ നല്‍കുന്നത്. സ്വകാര്യ കമ്ബനികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയും നഗരത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ജൂണ്‍ അവസാനത്തോടെ ബെംഗളൂരു അര്‍ബനിലെ 80 ശതമാനം ജനസംഖ്യക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് രണ്‍ദീപ് വിശദീകരിച്ചു.

കേരള തനിമയുള്ള ഉത്പന്നങ്ങള്‍ തേടി ഇനി കേരളം മുഴുവന്‍ അലയണ്ട. അതെല്ലാം ഇപ്പോള്‍ ഒറ്റ ക്ലിക്കില്‍ നിങ്ങള്‍ക്കു മുന്നിലെത്തിക്കുകയാണ് Onamtraditions.com. കേരളത്തിന്റെ സംസ്‌ക്കാരവും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന ഉത്പന്നങ്ങള്‍ Onamtraditions.com ല്‍ ലഭ്യമാണ്.

കൂത്താമ്പുള്ളിയിലേയും ബാലരാമപുരത്തേയും കൈത്തറി, ഇടുക്കിയിലെ ഏലം, തേയില, വയനാട്ടിലെ കാപ്പി, ആറന്മുളയിലെ ആറന്മുള കണ്ണാടി, മരത്തില്‍ കൊത്തിയെടുത്ത ചെറു വള്ളങ്ങള്‍, ചേര്‍പ്പിലെ ശില്‍പങ്ങള്‍, ഗുരുവായൂരിലെ ചുവര്‍ചിത്രങ്ങള്‍, വിവിധ കലാരൂപങ്ങളുടെ ചെറുരൂപങ്ങള്‍ എന്നിങ്ങനെ കേരളത്തിന്റെ സ്വന്തം ഉത്പന്നങ്ങള്‍ക്കായുള്ള സൈബര്‍ വില്‍പനശാലയാണ് Onamtraditions.com. ഓര്‍ഡര്‍ ലഭിക്കുന്ന സാധനങ്ങള്‍ ഇന്ത്യയില്‍ ഏതു വിലാസത്തിലേക്കും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് ഞങ്ങള്‍ എത്തിച്ചു നല്‍കും.

വീടുകളിലോ ഗ്രാമങ്ങളിലോ ഏതാനും കടകളിലോ മാത്രം ഒതുങ്ങിയിരിക്കുകയാണ് ഇന്നും നമ്മുടെ പല കേരളീയ ഉത്പന്നങ്ങളും. നമ്മുടെ നാടിന്റെ സ്വന്തം ഉത്പന്നങ്ങള്‍ക്ക് സൈബര്‍ സഹായത്തില്‍ ഒരു വലിയ വിപണിയുടെ സാധ്യത തേടുകയാണ് Onamtraditions.com. ഇതുവഴി ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്കെത്തുകയാണ്. ഇതിന്റെ ഗുണം നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലഭിക്കുകയും ചെയ്യും.

കേരളത്തിന്റെ സംസ്‌ക്കാരവും പാരമ്പര്യവും അടങ്ങിയ ഏത് ഉത്പന്നം നിര്‍മ്മിക്കുന്നവര്‍ക്കും Onamtraditions.comന്റെ ഭാഗമാകാം. നിങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അനന്ത സാധ്യതയുള്ള ഒരു വിപണിയാണ് Onamtraditions.comലൂടെ ലഭിക്കുക. ഉപഭോക്താക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഇടയിലുള്ള ഒരു സൈബര്‍ പാലമാണ് Onamtraditions.com. പാരമ്പര്യവും കഴിവും കൊണ്ട് അനുഗ്രഹീതരായവരുടെ ഉത്പന്നങ്ങള്‍ ഗുണനിലവാരം ഒട്ടും കുറയാതെ ഇനി എളുപ്പത്തില്‍ ആര്‍ക്കും സ്വന്തമാക്കാം.

നിങ്ങള്‍ ലോകത്തിന്റെ ഏത് മൂലയിലും ആയിക്കൊള്ളട്ടെ, നിങ്ങള്‍ക്ക് മലയാളത്തനിമയുള്ള ഉത്പന്നങ്ങള്‍ Onamtraditions.com.comലൂടെ വാങ്ങി ഇന്ത്യയിലെവിടെയുള്ള പ്രിയപ്പെട്ടവരിലേക്കും എത്തിക്കാനാകും. ഓണ്‍ലൈന്‍ സഹായത്തില്‍ ഞങ്ങള്‍ പടര്‍ത്തുന്നത് തനിമ ഒട്ടും ചോരാത്ത കേരളീയ സംസ്‌ക്കാരമാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group