ഔട്ടർ റിങ് റോഡിൽ നമ്മ മെട്രോ പാത നിർമാണം പുരോഗമിക്കുന്നതിനാൽ വാഹന ത്തിരക്ക് ഒഴിവാക്കാനായി വീടുകളിലിരുന്ന് ഒരു വർഷത്തേക്കു കൂടി ജോലി അനുവദി ക്കാൻ നേരത്തെ സർക്കാർ സ്വകാര്യ കമ്പനികൾ ളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ഐടി കമ്പനികൾ പ്രതിഷേധവുമായി രംഗ ത്തെത്തിയതോടെ ഉത്തരവ് പിൻവലിക്കുകയും ചെയ്തു. കോവിഡിനെ തുടർന്നു ഐടി കമ്പനി ജി വനക്കാർക്കു വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി മാർച്ച് വരെ നീട്ടിയ തോടെ പകുതി ജീവനക്കാരു മായാണ് കൂടുതൽ കമ്പനിക ളും പ്രവർത്തിക്കുന്നത്. ജീവനക്കാർ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കുറയ്ക്കാൻ ഐടി കമ്പനികൾ ബിഎംടിസി ബസുകൾ വാടക യ്ക്കെടുത്ത് ഓടിക്കുന്നുണ്ട്. നമ്മ മെട്രോ സിൽക്ക് ബോർഡ് കെആർപുരം പാതയുടെ നിർമാണവും ഔട്ടർ റിങ് റോഡിന്റെ നടുവിലൂ ടെയാണ് കടന്നുപോകുന്നത്.