Home Featured ബെംഗളൂരു മെട്രോ നിരക്ക് വര്‍ധിപ്പിക്കുന്നു, കൂടിയ ടിക്കറ്റ് ഇനി 85 രൂപ! ഞായറാഴ്ചകളില്‍ നിരക്ക് കുറയും

ബെംഗളൂരു മെട്രോ നിരക്ക് വര്‍ധിപ്പിക്കുന്നു, കൂടിയ ടിക്കറ്റ് ഇനി 85 രൂപ! ഞായറാഴ്ചകളില്‍ നിരക്ക് കുറയും

by admin

നമ്മ മെട്രോ നിരക്ക് ഉടൻ വർധിപ്പിച്ചേക്കും. നഗരത്തിനുള്ളിലെ അനുദിന യാത്രകള്‍ക്ക് മെട്രോ സർവീസ് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് തിരിച്ചടിയായി മെട്രോ ടിക്കറ്റ് നിരക്ക് 20 മുതല്‍ 30% വരെ വർധിപ്പിക്കുവാൻ ശുപാര്ശ നല്കി ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ് എഫ് സി).ഹൈക്കോടതി മുൻ ജഡ്ജി ആർ തരണി അധ്യക്ഷനായ സമിതി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷന് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ മെട്രോയുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയില്‍ നിന്ന് 15 രൂപയായും കൂടിയ നിരക്ക് 60 രൂപയില്‍നിന്ന് 85 രൂപയായും ഉയർത്തണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. അതോടൊപ്പം ഞായറാഴ്ചകളിലും തിരക്കില്ലാത്ത സമയങ്ങളിലും നിരക്ക് കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 17 ന് ചേരുന്ന ബിഎംആർസി ബോർഡ് യോഗത്തില്‍ നിരക്ക് വര്‍ധനവ് സംബന്ധിച്ച അവസാന തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരകാര്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി സത്യേന്ദ്ര പാല്‍ സിങ്, കർണാടക മുൻ അഡീഷണല്‍ ചീഫ് സെക്രട്ടറി ഇ വി രമണ റെഡ്ഡി എന്നിവരാരാണ് സമിതിയിലുള്ളത്.ഏകദേശം എട്ടു വർഷങ്ങള്‍ക്കു മുൻപ്, അതായത് 2017 ലാണ് ബെംഗളൂരു മെട്രോ അവസാനമായി നിരക്ക് വർധനവ് നടപ്പിലാക്കിയത്. മെട്രോ നിരക്ക് വര്‍ധന ജനുവരി 18ന് നിലവില്‍ വന്നേക്കും എന്നാണ് കരുതുന്നത്.

അതേസമയം ബെംഗളൂരു സെൻട്രല്‍ എംപി പിസി മോഹൻ മെട്രോ നിരക്ക് വർധനവിനെതിരെ രംഗത്ത് വന്നു. നിരക്ക് വര്‍ധനവ് നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ട് അദ്ദേഹം ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എം മഹേശ്വര റാവുവിന് നേരിട്ട് കത്ത് നല്‍കി. ബസ് ചാർജ് വർധനവിന് പിന്നാലെ മെട്രോയിലെ നിരക്ക് വർധനവ് സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുവാൻ ആളുകളെ പ്രേരിപ്പിക്കുമെന്നും അതുവഴി നഗരത്തിലെ ഗതാഗതക്കുരുക്കും വായു മലിനീകരണവും വഷളാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.നിരക്ക് വര്‍ധിപ്പിക്കുന്നതിന് പകരം പ്രവർത്തന സുസ്ഥിരത ഉറപ്പാക്കാൻ പരസ്യം, റീട്ടെയില്‍ ഇടങ്ങള്‍, പാർക്കിംഗ് സൗകര്യങ്ങളുടെ കാര്യക്ഷമമായ മാനേജ്മെൻ്റ് തുടങ്ങിയ നിരക്കിതര വരുമാന മാതൃകകള്‍ കണ്ടെത്തുവാനും ബിഎംആർസിഎല്ലിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

ബെംഗളൂരു യാത്ര ചെലവ് ഇരട്ടിയിലേക്ക്കര്‍ണാടക ആര്‍ടിസി ബസുകളുടെ ടിക്കറ്റ് നിരക്ക് വർധനവ് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. കർണാടക ആർടിസി ടിക്കറ്റ് നിരക്ക് 15% ആണ് ഉയർത്തിയത്. കർണ്ണാടക ആർടിസി, ബിഎംടിസി, കല്യാണ കർണാടക ആർടിസി (കെകെആർടിസി), നോർത്ത് വെസ്റ്റ് കർണാടക ആർടിസി (എൻഡബ്ല്യുകെആർടിസി) എന്നിങ്ങനെ നാല് കോർപ്പറേഷനുകളുടെ ടിക്കറ്റ് നിരക്കിലാണ് 15 ശതമാനം വർധനവ് വരുന്നത്.ഇതോടെ കർണ്ണാടക- കേരളാ റൂട്ടില്‍ ഓടുന്ന കേരളാ ആർടിസി ബസുകള്‍ക്കും നിരക്ക് വർധന് വന്നിട്ടുണ്ട്. ഈ സർവീസുകള്‍ കർണ്ണാടകയില്‍ ഓടുന്ന ദൂരത്തിന് പുതിയ നിരക്ക് വര്‍ധനവ് ബാധകമാണ്. 100 മുതല്‍ 120 രൂപാ വരെയാണ് കേരള ആർടിസിയുടെ കർണ്ണാടക- കേരളാ അന്തർസംസ്ഥാന സർവീസുകളിലെ ടിക്കറ്റ് നിരക്ക് വർധിച്ചിട്ടുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group