Home Featured അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മെട്രോ സർവീസ് ഭാഗികമായി തടസ്സപ്പെടും

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മെട്രോ സർവീസ് ഭാഗികമായി തടസ്സപ്പെടും

by admin

ബെംഗളൂരു: പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച പർപ്പിൾ ലൈനിലെ എം.ജി. റോഡ് സ്റ്റേഷൻ മുതൽ ഇന്ദിരാനഗർ വരെയുള്ള ഭാഗത്ത് സർവീസ് തടസ്സപ്പെടുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.

രാവിലെ ഏഴുമുതൽ ഒമ്പതുവരെയാണ് തടസ്സമുണ്ടാകുക. അതേസമയം ഇന്ദിരാനഗർ മുതൽ വൈറ്റ്ഫീൽഡ് വരെയും ചല്ലഘട്ട മുതൽ എം.ജി.റോഡുവരെയും പതിവുപോലെ സർവീസുകളുണ്ടാകും. ഗ്രീൻലൈനിലെ സർവീസുകൾക്കും തടസ്സമുണ്ടാകില്ല.

You may also like

error: Content is protected !!
Join Our WhatsApp Group