Home Featured വൈറ്റ്ഫീൽഡ്-ചലഘട്ട മെട്രോ ഇടനാഴി ഒക്ടോബർ 6 ന് ആരംഭിച്ചെക്കും

വൈറ്റ്ഫീൽഡ്-ചലഘട്ട മെട്രോ ഇടനാഴി ഒക്ടോബർ 6 ന് ആരംഭിച്ചെക്കും

by admin

ബെംഗളൂരു: ദീർഘകാലമായി കാത്തിരിക്കുന്ന വൈറ്റ്ഫീൽഡ്-ചലഘട്ട മെട്രോ ഇടനാഴി (പർപ്പിൾ ലൈൻ) ഒക്ടോബർ 6 ന് ആരംഭിക്കാൻ സാധ്യത. യാത്രക്കാർക്ക്, പ്രത്യേകിച്ച് മഹാദേവപുര, ഇന്റർനാഷണൽ ടെക് പാർക്ക് ബാംഗ്ലൂർ (ഐടിപിബി), കടുഗോഡി തുടങ്ങിയ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ടെക്കികൾക്ക് വലിയ ആശ്വാസമായേക്കാവുന്ന വാർത്തയാണിത്.

22 കിലോമീറ്റർ ബൈപ്പനഹള്ളി കെആർ പുര, 21 കിലോമീറ്റർ കെങ്കേരി ഘട്ട പാത എന്നിവയുടെ ഉദ്ഘാടനം 2023 ഒക്ടോബർ 6-ന് നടക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) വൃത്തങ്ങൾ അറിയിച്ചു.

സെപ്റ്റംബർ 25 ന് ബയപ്പനഹള്ളി കെആർ പുര സെക്ഷന് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ (സിഎംആർഎസ്) അനുമതി ലഭിച്ചിരുന്നു. ഒക്ടോബർ 3ന് കെങ്കേരി ചള്ള ഘട്ട് സി.എംആർഎസ് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. ഇതിന് ശേഷമേ ഉദ്ഘാടന തീയതി 2023 ഒക്ടോബർ 6-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു ഒരു മുതിർന്ന ബിഎംആർസിഎൽ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നിരുന്നാലും ഉദ്ഘാടന തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group