ബെംഗളൂരു: നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്ന ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിലേക്ക് ചൈനയിൽ നിർമിച്ച പ്രോട്ടോടൈപ്പ് പീനിയ ഡിപ്പോയിലെത്തി. ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ സർവീസ് നടത്തുന്നതിനായി ചൈനയിൽ നിർമിച്ച പ്രോട്ടോടൈപ്പ് ആണ് എത്തിയത്. ചൈനയിൽ നിന്ന് ഒരു മാസം കൊണ്ടാണ് ട്രെയിൻ എത്തിച്ചത്. വൈറ്റ്ഫീൽഡിനെയും ചല്ലഘട്ടയെയും ബന്ധിപ്പിക്കുന്നതാണ് ബെംഗളൂരു മെട്രോ പർപ്പിൾ ലൈൻ.ചൈനയിൽ നിന്ന് കൊൽക്കത്ത തുറമുഖത്തേക്കും അവിടെ നിന്നും ചെന്നൈയിലേക്കും അയച്ച ആറ് കോച്ചുകൾ അടങ്ങുന്ന പ്രോട്ടോടൈപ്പ് ട്രെയിൻ ഞായറാഴ്ച രാത്രിയാണ് പീനിയയിൽ എത്തിച്ചത്. ട്രെയിലറുകളിൽ ഡിപ്പോയിൽ എത്തിച്ച കോച്ചുകൾ തുടർന്ന് ഇൻസ്പെക്ഷൻ ബേയിലെ ടെസ്റ്റ് ട്രാക്കിലേക്ക് മാറ്റി.
വിവിധ പരിശോധനകൾക്ക് പുറമേ മെയിൻലൈനിൽ ഡൈനാമിക് ടെസ്റ്റുകൾ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാകും ട്രെയിൻ സർവീസിന് സജ്ജമാക്കുക. മുപ്പതിലധികം പരിശോധനകളാകും പൂർത്തിയാക്കുക. പരീക്ഷണങ്ങൾക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബിഎൽ യശവന്ത് ചവാൻ പറഞ്ഞു.റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ നിന്നുള്ള ഓസിലേഷൻ സർട്ടിഫിക്കേഷനുകൾ ഉൾപ്പെടെ നിയമപരമായ പരിശോധനകൾ പാലിക്കേണ്ടതുണ്ട്. ഈ പരിശോധനകൾക്ക് കുറഞ്ഞത് ആറ് മാസം എങ്കിലും ആവശ്യമാണ്. എല്ലാവിധ പരിശോധനകളുടെ റിപ്പോർട്ടുകളും ആർഡിഎസ്‌ഒ അനുമതിയും ലഭിച്ചശേഷം മാത്രമേ ട്രെയിൻ യാത്രക്കാർക്കായി നൽകുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിആർആർസി നാൻജിംഗ് പുഷെൻ കമ്പനി ലിമിറ്റഡാണ് പീനിയ ഡിപ്പോയിൽ എത്തിച്ച ട്രെയിൻ നിർമിച്ച് നൽകിയത്. ബിഎംആർസിഎല്ലിന് 36 ട്രെയിനുകൾക്കായി 216 കോച്ചുകൾ നിമിച്ച് നൽകുന്നതിനായുള്ള 1,578 കോടി രൂപയുടെ കരാർ 2019ലാണ് ഉണ്ടായത്. ബെംഗളൂരു മെട്രോയുടെ 73.95 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട പദ്ധതിയുടെ പർപ്പിൾ ലൈൻ (ലൈൻ-1), ഗ്രീൻ ലൈൻ (ലൈൻ-2), യെല്ലോ ലൈൻ (ലൈൻ-3) എന്നിവയ്ക്കായി 216 പുതിയ കോച്ചുകൾ വിതരണം ചെയ്യുന്നതിനുള്ള കരാറാണ് സിആർആർസി കോർപറേഷന് ലഭിച്ചത്.
പ്രാദേശികമായി ട്രെയിൻ സെറ്റുകൾ നിർമിക്കുന്നതിനായി സിആർആർസി കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡുമായി (ടിആർഎസ്എൽ) പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ആറ് കോച്ച് ട്രെയിനിന്റെ ഒരു മാതൃക എത്തിയതോടെ ശേഷിക്കുന്ന 20 ട്രെയിനുകൾ ടിറ്റാഗഡ് നിർമിക്കും. ടിആർഎസ്എൽ ബെംഗളൂരു മെട്രോ യെല്ലോ ലൈനിനായി നിമിച്ച ആദ്യത്തെ ഡ്രൈവർരഹിത ട്രെയിൻ സെറ്റ് കൈമാറിയിരുന്നു.
തിരുപ്പതി ക്ഷേത്രത്തില്‍ സ്വര്‍ണബിസ്‌ക്കറ്റ് അടക്കം 46 ലക്ഷം രൂപയുടെ മോഷണം നടത്തിയ കരാര്‍ ജീവനക്കാരന്‍ പിടിയില്‍
തിരുപ്പതി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ ബിസ്‌കറ്റും വെള്ളിയാഭരണങ്ങളും മോഷ്ടിച്ച കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) ജീവനക്കാരെ വിതരണം ചെയ്യുന്ന അഗ്രിഗോസ് എന്ന കമ്ബനിയില്‍ നിന്നുമെത്തിയ കരാര്‍ ജീവനക്കാരനാണ് മോഷണം നടത്തിയത്.ക്ഷേത്രത്തിലെ ശ്രീവരി ഭണ്ഡാരത്തില്‍ ഭക്തര്‍ നിക്ഷേപിക്കുന്ന പണവും മറ്റും എണ്ണിത്തിട്ടപ്പെടുത്തുന്നതിനാണ് കരാര്‍ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. ഈ ജോലി ചെയ്തുവരികയായിരുന്ന വീരിഷെട്ടി പെഞ്ചലയ്യ എന്നയാളാണ് മോഷണം നടത്തിയത്
കഴിഞ്ഞ രണ്ട് വര്‍ഷമായി ഭണ്ഡാരത്തിലെ വസ്തുക്കള്‍ തരംതിരിക്കുന്ന ജോലിയാണ് ഇയാള്‍ ചെയ്തുവന്നിരുന്നത്. ഇതിനിടെയാണ് സ്വര്‍ണം സൂക്ഷിച്ചിരുന്ന നിലവറയില്‍ നിന്ന് ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്.ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ശ്രീവരി ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്ന വസ്തുക്കള്‍ തരംതിരിക്കുകയും എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യുന്ന ദൈനംദിന പ്രവര്‍ത്തനമാണ് പരാകമണി എന്നറിയപ്പെടുന്നത്. നാണയങ്ങള്‍, നോട്ടുകള്‍, സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ തീര്‍ത്ത ആഭരണങ്ങള്‍ എന്നിവയും ഭണ്ഡാരത്തില്‍ ഭക്തര്‍ നിക്ഷേപിക്കാറുണ്ട്..
ജനുവരി 11നാണ് ഇവ സൂക്ഷിച്ചിരുന്ന നിലവറയില്‍ നിന്ന് 100 ഗ്രാം വരുന്ന സ്വര്‍ണ ബിസ്‌കറ്റ് പെഞ്ചലയ്യ മോഷ്ടിച്ചത്. സ്വര്‍ണം ഒരു ട്രോളിയിലാക്കി ഇയാള്‍ പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. ഇതോടെ ഇയാളെ തിരുമല പോലീസിന് കൈമാറി.ഇയാളില്‍ നിന്നും 555 ഗ്രാം സ്വര്‍ണവും 157 ഗ്രാം വെള്ളിയും കണ്ടെടുത്തു. ഏകദേശം 655 ഗ്രാം സ്വര്‍ണവും 157 ഗ്രാം വെള്ളിയുമാണ് ഇയാള്‍ ഇതുവരെ മോഷ്ടിച്ചത്. ഇവയ്ക്ക് വിപണിയില്‍ 46 ലക്ഷം രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു.