Home കർണാടക ബെംഗളൂരു മെട്രോ ഇനി ‘ഹൈ’ ലെവല്‍; വരുന്നത് ഡബിള്‍ ഡെക്കര്‍ ഓറഞ്ച് ലൈന്‍: 15000 കോടിയുടെ പദ്ധതി

ബെംഗളൂരു മെട്രോ ഇനി ‘ഹൈ’ ലെവല്‍; വരുന്നത് ഡബിള്‍ ഡെക്കര്‍ ഓറഞ്ച് ലൈന്‍: 15000 കോടിയുടെ പദ്ധതി

by admin

ബെംഗളൂരു: യാത്രക്കാരുടെ നീണ്ട കാലത്തെ കാത്തിരിപ്പിനും മുറവിളികള്‍ക്കും ഒടുവിലാണ് നമ്മ മെട്രോ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായത്.ഇതോടെ ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഇലക്‌ട്രോണിക് സിറ്റിയിലേക്ക് ഉള്‍പ്പെടെ ഐടി ജീവനക്കാരുടെ യാത്ര സുഗമമാവുകയും ചെയ്തു. പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരാണ് നഗര യാത്രയ്ക്കായി യെല്ലോ ലൈനിനെ ആശ്രയിക്കുന്നത്. യെല്ലോ ലൈനിന് പിന്നാലെ നമ്മ മെട്രോയുടെ മൂന്നാം ഘട്ടമായ ഓറഞ്ച് ലൈനും നിര്‍മിക്കാനുള്ള പദ്ധതിയിലാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍).ഹൊസഹള്ളി മുതല്‍ കടബഗെരെ ക്രോസ് വരെ 12.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഓറഞ്ച് ലൈന്‍ മെട്രോ ഇടനാഴി. ഈ റൂട്ടില്‍ ഒന്‍പത് സ്റ്റേഷനുകള്‍ ഉണ്ട്. ഡബിള്‍ ഡെക്കര്‍ ഡിസൈനിലാണ് ഇത് ആസൂത്രണം ചെയ്യുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ടെന്‍ഡറുകള്‍ ആറു മാസത്തിനുള്ളില്‍ ക്ഷണിക്കും. 2026 ജൂണില്‍ ഓറഞ്ച് ലൈനിന്റെ നിര്‍മ്മാണം ആരംഭിക്കാനാണ് ലക്ഷ്യം. ഏകദേശം 15,611 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണ ചെലവ്.ഡബിള്‍ ഡെക്കര്‍ മെട്രോ പദ്ധതി കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ബെംഗളൂരുവിലെ പൊതു ഗതാഗത സംവിധാനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകും. നമ്മ മെട്രോ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ ലൈനും കൂടെ പൂര്‍ത്തിയാകുന്നത് വലിയ പ്രയോജനപ്രദമായിരിക്കും. ഹൊസഹള്ളി മുതല്‍ കടബഗെരെ ക്രോസ് വരെയുള്ള നിര്‍ദിഷ്ട പാത നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ ഒന്‍പതു സ്റ്റേഷനുകളെ ബന്ധിപ്പിക്കും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ബെംഗളൂരുവിലെ ഏറ്റവും ഉയരം കൂടിയ മെട്രോ ലൈനായി ഇത് മാറും.അടുത്ത ആറു മാസത്തിനുള്ളില്‍ ടെന്‍ഡറുകള്‍ ക്ഷണിക്കാനുള്ള തീരുമാനത്തിലാണ് ബിഎംആര്‍സിഎല്‍. താഴെ റോഡും ഫ്‌ളൈ ഓവറും അതിനും മുകളില്‍ മെട്രോ വയഡക്റ്റും ഉള്‍പ്പെടുന്നതാണ് പദ്ധതി. അടുത്തവര്‍ഷം ജൂണില്‍ നിര്‍മ്മാണം ആരംഭിക്കുന്ന പദ്ധതി പൂര്‍ത്തിയാകാന്‍ അഞ്ചു വര്‍ഷമെങ്കിലും എടുക്കും.ഓറഞ്ച് ലൈനില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകള്‍ ഇവയാണ്:ഹൊസഹള്ളികെഎച്ച്‌ബി കോളനികാമാക്ഷിപാളയസുമനഹള്ളി ക്രോസ്സുങ്കടകട്ടെഹീറോഹള്ളിബ്യാദരഹള്ളികാമത്ത് ലേഔട്ട്കടബാഗെരെപരമ്ബരാഗത മെട്രോ ലൈനുകളെ അപേക്ഷിച്ച്‌ ഡബിള്‍ ഡെക്കര്‍ മെട്രോയുടെ നിര്‍മ്മാണം കൂടുതല്‍ സങ്കീര്‍ണമാണ്. ഇതിനായി ഉയര്‍ന്ന നിക്ഷേപവും സമയവും അതിനൂതനമായ സാങ്കേതികമായ സംവിധാനങ്ങളും അനിവാര്യമാണെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. സാധാരണ മെട്രോയുടെ നിര്‍മ്മാണത്തിന്റെ ഇരട്ടി സമയം എടുത്തു മാത്രമേ ഡബിള്‍ ഡെക്കര്‍ ഡിസൈന്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. പ്രതിവര്‍ഷം മൂന്നു മുതല്‍ അഞ്ചു കിലോമീറ്റര്‍ വരെ മാത്രമേ നിര്‍മ്മിക്കാന്‍ സാധിക്കൂ.മെട്രോ നിര്‍മ്മാണം ഏറെ സങ്കീര്‍ണമാണെങ്കിലും പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ റോഡിലെ ഗതാഗതം കുറയ്ക്കാന്‍ ഏറെ സഹായകമാകും. പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ജനസാന്ദ്രതയേറിയ റസിഡന്‍ഷ്യല്‍, വാണിജ്യ മേഖലകളിലേക്കുള്ള കണക്ടിവിറ്റി ഓറഞ്ച് ലൈന്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group