ബെംഗളുരു നഗരത്തിലെ കടയില്‍ ഗുണ്ടാ ആക്രമണം. സഞ്ജയ് നഗറിലെ ബേക്കറിയിലാണു സിഗററ്റിനുപണം ചോദിച്ചതിന്റെ പേരില്‍ ഗുണ്ടകള്‍ കടയില്‍ കയറി ആക്രമിച്ചത്. ബുധനാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സഞ്ജയ് നഗര്‍ ബൂബസാന്ദ്രയിലെ കടയില്‍ കയറിയായിരുന്നു ആക്രമണം. പ്രദേശത്തുകാരനായ ഒരാള്‍ സിഗററ്റ് വാങ്ങാനെത്തി. മടങ്ങുന്നതിനിടെ അടുത്തിടെ ജോലിക്കെത്തിയ യുവാവ് പൈസ ആവശ്യപ്പെട്ടു. ദേഷ്യപ്പെട്ട് ഇറങ്ങിപോയ യുവാവ് മറ്റൊരാളെയും കൂട്ടിവന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിറകെ കടയുടമ പരാതിയുമായി പൊലീസിനെ സമീപിച്ചു. പ്രദേശവാസികളായ ഗുരു, വിശ്വാസ് എന്നിവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കടകളില്‍ നിന്ന സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ പോകുന്നതു പതിവാക്കിയവരാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു.
പി സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം: പരാതിക്കാരന്റെ മൊഴിയെടുത്ത് പൊലീസ്
മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്ന ബിജെപി നേതാവ് പിസി ജോർജിനെതിരായ പരാതിയില്‍ മൊഴി രേഖപ്പെടുത്തി ഈരാറ്റുപേട്ട പൊലീസ്.പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലിമിൻ്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചാം തിയതിയാണ് ജനം ടിവി ചർച്ചയില്‍ പിസി ജോർജ് വിവാദ പ്രസ്താവന നടത്തിയത്. തുടർന്ന് ആറാം തീയതി യൂത്ത് ലീഗ് പരാതി നല്‍ക്കുകയായിരുന്നു.
യൂത്ത് ലീഗിനെ കൂടാതെ, എസ്ഡിപിഐ, വെല്‍ഫയർ പാർട്ടിയടക്കമുള്ള രാഷ്ട്രീയ പാർട്ടികളും പരാതി നല്‍കിയിട്ടുണ്ട്. ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സംഭവത്തില്‍ ലഭിച്ചത്. അതേസമയം, ഇന്നലെ വരെ പോലീസ് നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇന്ന് ഉച്ചക്കാണ് ആദ്യ പരാതിക്കാരനായ യഹിയ സലിമിനെ പോലീസ് മൊഴിയെടുക്കാൻ വിളിക്കുന്നത്.