Home Featured അസഹനീയം;ബെംഗളൂരുവിൽ ചൂട് 40 ഡിഗ്രിക്ക് മുകളിൽ

അസഹനീയം;ബെംഗളൂരുവിൽ ചൂട് 40 ഡിഗ്രിക്ക് മുകളിൽ

by admin

ബെംഗളൂരു: ബെംഗളൂരുവിൽ വേനൽചൂട് ക്രമാതീതമായി വർധിക്കുന്നു. ചൊവ്വാഴ്ച കെംഗേരിയിൽ താപനില 41.8 ഡിഗ്രി സെൽഷ്യസും, ബിദരഹള്ളിയിൽ 41.3 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയതെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. വരും ദിവസങ്ങളിലും നഗരത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് കെഎസ്എൻഡിഎംസി അറിയിച്ചു.

ബീദർ, കലബുർഗി, വിജയപുര, യാദ്ഗിർ, റായ്ച്ചൂർ, ബാഗൽകോട്ട്, ബെളഗാവി, ഗദഗ്, ധാർവാഡ്, ഹാവേരി, കൊപ്പാൾ, വിജയനഗര, ദാവൻഗരെ, ചിത്രദുർഗ, തുമകുരു, കോലാർ, മാണ്ഡ്യ, ബല്ലാരി, ഹാസൻ, ചാമരാജനഗർ എന്നിവിടങ്ങളിൽ ഇതിനോടകം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, രാമനഗര,മൈസൂരു, ചിക്കമഗളൂരു, ചിക്കബെല്ലാപുര ജില്ലകളിൽ മെയ് 5 വരെ വേനൽചൂട് കനക്കുമെന്ന് മുന്നറിയിപ്പുണ്ട്.

നിലവിൽ കലബർഗിയിലും റായ്ച്ചൂരിലുമാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലകളിൽ യഥാക്രമം 43, 42 ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.

ബെംഗളൂരു സർവകലാശാല പ്രദേശത്ത് 40 ഡിഗ്രി സെൽഷ്യസ്, ഹെസർഘട്ടയിൽ 40.1 ഡിഗ്രി സെൽഷ്യസ്, ലാൽ ബാഗിൽ 40.5 ഡിഗ്രി സെൽഷ്യസ്, യെലഹങ്കയിൽ 40.8 ഡിഗ്രി സെൽഷ്യസ് (വൈകിട്ട് 3.30 ന്), തവരെകെരെയിൽ 40.3 ഡിഗ്രി സെൽഷ്യസ്, ഉത്തരഹള്ളിയിൽ 40.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group