ബെംഗളൂരു: തന്റെ ഇഷ്ടഭക്ഷണമായ പാസ്ത മാത്രം ഓർഡർ ചെയ്യാൻ ഈ വർഷം യുവാവ് ചിലവഴിച്ചത് 49,900 രൂപ.ഓണ്‍ലൈൻ ഫുഡ് ഡെലിവറി ആപ്പ്ളിക്കേഷനായ സ്വിഗ്ഗി പുറത്തുവിട്ട 2024ലെ ഫുഡ് ഡെലിവറി വിവരങ്ങളിലാണ് ഈ കണക്കുകളുള്ളത്.ബിരിയാണിയായിരുന്നു സ്വിഗ്ഗിയിലൂടെ ആളുകള്‍ ഏറ്റവും കൂടുതലായി ഓർഡർ ചെയ്ത ഭക്ഷണം. ഓരോ മിനുട്ടിലും 158 ഓർഡറുകളാണ് സ്വിഗ്ഗയില്‍ വന്നത്. ഇത്തരത്തില്‍ 83 മില്യണ്‍ ബിരിയാണി 2024ല്‍ ഡെലിവറി ചെയ്തുവെന്നാണ് സ്വിഗ്ഗിയുടെ കണക്ക്. രണ്ടാം സ്ഥാനം ദോശയ്ക്കാണ്. 23 മില്യണ്‍ ഓർഡറുകളാണ് ദോശയ്ക്ക് ലഭിച്ചത്.
രാത്രിഭക്ഷണമാണ് സ്വിഗിയിലൂടെ ഏറ്റവും കൂടുതലായി ഓർഡർ ചെയ്യപ്പെട്ടത്. ഉച്ചഭക്ഷണത്തേക്കാളും 29 ശതമാനത്തിലധികമാണ് രാത്രിഭക്ഷണത്തിന്റെ ഓർഡർ. ഡല്‍ഹിക്കാർക്ക് കോള്‍ ബട്ടൂരേയും, ചണ്ഡീഗഡ്കാർക്ക് ആലൂ പറാത്തയും, കൊല്‍കത്തക്കാർക്ക് കച്ചോറിയുമാണ് കൂടുതല്‍ ഇഷ്ടം. സ്നാക്ക്സ് വിഭാഗത്തില്‍ ചിക്കൻ 2.48 മില്യണ്‍ ഓർഡറുകളുമായി ചിക്കൻ റോള്‍ ആണ് ഒന്നാം സ്ഥാനത്ത്. ഡല്‍ഹിയിലെ ഒരു ഉപഭോക്താവ് ഒറ്റ ഓർഡറില്‍ 250 പിസ്സ ആവശ്യപ്പെട്ടതാണ് ചെയ്തതാണ് ഈ വർഷത്തെ സ്വിഗ്ഗിയുടെ റെക്കോർഡ് ഓർഡർ.
നിനക്ക് അത്യാവശ്യമാണെന്നറിയാം’; മോഷ്ടാവിന് വൈകാരിക കുറിപ്പുമായി ഉടമ, പിന്നാലെ ബൈക്ക് യഥാസ്ഥാനത്ത്, വീഡിയോ
മോഷ്ടാക്കൾ മനസ് അലിവുള്ളവരാണെന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുക്ക് മുന്നിലുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു വാര്‍ത്ത കൂടി ചേര്‍ക്കപ്പെടുകയാണ്.സംഭവം നടന്നത് സൂറത്തിലാണ്. തന്‍റെ ബൈക്ക് മോഷ്ടിച്ച വ്യക്തിക്ക് സമൂഹ മാധ്യമത്തില്‍ ബൈക്ക് ഉടമ വൈകാരികമായ ഒരു കുറിപ്പെഴുതിയപ്പോള്‍, മനസലിവ് തോന്നിയ മോഷ്ടാവ് നാല് ദിവസത്തിന് ശേഷം ബൈക്ക് യഥാസ്ഥാനത്ത് കൊണ്ടുവച്ചു. മോഷ്ടാവിന്‍റെ പ്രവര്‍ത്തിയ പ്രശംസിച്ച് ബൈക്കുടമ വീണ്ടും സമൂഹ മാധ്യമത്തില്‍ കുറിപ്പെഴുതി.ഗുജറാത്തിലെ സൂറത്ത് സിറ്റിയില്‍ വജ്രത്തൊഴിലാളിയായ പരേഷ് പട്ടേലിന്‍റെ ബൈക്കാണ് മോട്ട വരാച്ചയിലെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും മോഷണം പോയതെന്ന് സൂറത്ത് പോലീസ് പറയുന്നു.
ബൈക്ക് മോഷ്ടിക്കപ്പെട്ടെന്ന് അറിഞ്ഞതിന് പിന്നാലെ പരേഷ് തന്‍റെ സമൂഹ മാധ്യമത്തില്‍ ഇങ്ങനെ എഴുതി, ‘എന്നെക്കാള്‍ നിങ്ങള്‍ക്ക് ഒരു ബൈക്ക് ആവശ്യമാണെന്ന് ഞാൻ കരുതുന്നു; എനിക്ക് ഒരു സൈക്കിള്‍ ഉണ്ട്, അതില്‍ ചുറ്റിക്കറങ്ങാൻ കഴിയും. നിങ്ങള്‍ എന്‍റെ ബൈക്ക് മോഷ്ടിച്ച സ്ഥലത്തിന്‍റെ ബേസ്മെന്‍റ് പാർക്കിംഗ് സ്ഥലത്തെ ഇലക്‌ട്രിസിറ്റി മീറ്ററിനരികില്‍ ഞാൻ ബൈക്കിന്‍റെ ആർസി ബുക്കും പേപ്പറുകളും വയ്ക്കുന്നു. എടുത്തു കൊള്ളുക.’ പരേഷിന്‍റെ കുറിച്ച് ഗുജറാത്തിലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര് കുറിപ്പ് തങ്ങളുടെ സമൂഹ മാധ്യമ അക്കൌണ്ടുകളില്‍ പങ്കുവച്ചു.
കള്ളന്‍ ഒരിക്കലും തന്‍റെ കുറിപ്പ് കാണമെന്ന് പരേഷ് കരുതിയിരുന്നില്ലെങ്കിലും കൃത്യം നാലാം ദിവസം ബുക്കും പേപ്പറും കൊണ്ട് പോകുന്നതിന് പകരം കള്ളന്‍ ബൈക്ക് യഥാസ്ഥാനത്ത് വച്ച് പോയി. പിന്നാലെ പരേഷ് സമൂഹ മാധ്യമത്തില്‍ കള്ളന്‍റെ പ്രവൃത്തിയെ കുറിച്ച് എഴുതി.’അഞ്ച് ദിവസം മുമ്ബ്, ഞാൻ എന്‍റെ ബൈക്ക് പതിവ് സ്ഥലത്ത് വച്ചിരുന്നു, അന്ന് വൈകുന്നേരമാണ് അത് കാണാതായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷണം ഞാന്‍ കണ്ടു. പക്ഷേ, അയാള്‍ ബൈക്ക് തിരികെ എത്തിച്ചിരിക്കുന്നു. നന്ദി.’ ബൈക്ക് മോഷ്ടിക്കുന്ന സമയത്ത് അതിന്‍റെ ലോക്ക് കള്ളന്‍ തകര്‍ത്തിരുന്നു. എന്നാല്‍ അത് തിരികെ കൊണ്ടുവന്ന് വച്ചപ്പോള്‍ അയാള്‍ ലോക്കും മറ്റ് ചില തകരാറുകളും പരിഹരിച്ചിരുന്നെന്നും പരേഷ് എഴുതി. പരേഷിന്‍റെ രണ്ടാമത്തെ കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കള്ളന്‍ ബൈക്കുമായി കടക്കുന്നതിന്‍റെയും ബൈക്ക് തിരികെ കൊണ്ട് വയ്ക്കുന്നതിന്‍റെയും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി പിന്നാലെ കള്ളനോട് ബഹുമാനം തോന്നുന്നുവെന്നായിരുന്നു നിരവധി പേര്‍ എഴുതിയത്.