ബെംഗളൂരു: വെള്ളിയാഴ്ച്ച സൗത്ത് ബെംഗളൂരുവിലെ കോതനൂരിന് സമീപം പ്രഭാത നടത്തത്തിന് പോയ 34 കാരിയായ യുവതിയെ ഉപദ്രവിക്കുന്നത് പ്രദേശത്തെ കെട്ടിടങ്ങളിലൊന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞത്.ഞായറാഴ്ച വൈകുന്നേരം വീഡിയോ ക്ലിപ്പ് വൈറലായതിനെത്തുടർന്ന് കോണനകുണ്ട പോലീസ് യുവതിയെ കണ്ടെത്തുകയും അവരിൽ നിന്ന് പരാതി സ്വീകരിക്കുകയും ചെയ്തു.
കോത്തനൂർ ദിന്നിൽ താമസിക്കുന്ന ക്യാബ് ഡ്രൈവർ സുരേഷ് (25) ആണ് തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റിലായത്.
കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഓഗസ്റ്റ് രണ്ടിന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.