Home Featured ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചതിന് പിഴ ചുമത്തി ബെംഗളൂരു പോലീസ്; തെളിവ് കാണിക്കാതെ ഫൈന്‍ അടക്കില്ലെന്ന് യുവാവ്……

ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചതിന് പിഴ ചുമത്തി ബെംഗളൂരു പോലീസ്; തെളിവ് കാണിക്കാതെ ഫൈന്‍ അടക്കില്ലെന്ന് യുവാവ്……

ബെംഗളൂരു: ഹെൽമറ്റില്ലാതെ വണ്ടിയോടിച്ചതിന് ഫൈൻ അടയ്ക്കാൻ ആവശ്യപ്പെട്ട പോലീസിന് തിരിച്ചു പണികൊടുത്ത് യുവാവ്. ഹെൽമറ്റ് ധരിച്ചില്ലെന്നതിന് തെളിവ് കാണിക്കാൻ ഫെലിക്സ് രാജ് എന്ന യുവാവ് പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. തെളിവ് ഇല്ലെങ്കിൽ ഫൈൻ അടയ്ക്കില്ലെന്നും ഫെലിക്സ് പറഞ്ഞു. ഇതോടെ ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്നതിന്റെ ദൃശ്യം പോലീസ് ഹാജരാക്കി.

ഹെൽമറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് ബെംഗളൂരു ട്രാഫിക് പോലീസ് യുവാവിന് ചലാൻ അയക്കുകയായിരുന്നു. എന്നാൽ ചലാന്റെ കൂടെ അയച്ച ഫോട്ടോയിൽ ഇദ്ദേഹത്തിന്റെ സ്കൂട്ടറും അതിന്റെ നമ്പർ പ്ലേറ്റും മാത്രമേ കാണിച്ചിരുന്നുള്ളു. ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്നതിന്റെ ദൃശ്യം കാണിച്ചിരുന്നില്ല. ഇതോടെ പോലീസിനെ വെല്ലുവിളിച്ച് ഇദ്ദേഹം രംഗത്തെത്തുകയായിരുന്നു.

ഒന്നുകിൽ നിയമലംഘനത്തിന്റെ ഫോട്ടോ കൊണ്ടുവരിക, അല്ലെങ്കിൽ കേസ് പിൻവലിക്കുക എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇതിന് പിന്നാലെ ബെംഗളൂരു ട്രാഫിക് പോലീസ് നിയമലംഘനത്തിന്റെ ഫോട്ടോ ട്വീറ്റിനു താഴെ പോസ്റ്റ് ചെയ്തു. തുടർന്ന് ബെംഗളൂരു പോലീസിനെ അഭിനന്ദിച്ച യുവാവ്, എല്ലാവർക്കും ഇതുപോലെ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും ഓർമിപ്പിച്ചു. പിഴത്തുക അടയ്ക്കുമെന്നും ഇയാൾ വ്യക്തമാക്കി.

സര്‍ദാറി’ന് ഗംഭീര പ്രതികരണം, റിലീസ് ദിവസം നേടിയത്

തമിഴകത്ത് തുടര്‍ വിജയങ്ങളുടെ തിളക്കത്തില്‍ നില്‍ക്കുന്ന കാര്‍ത്തിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സര്‍ദാര്‍’. പി എസ് മിത്രന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തതത്. ബോക്സ് ഓഫീസില്‍ വൻ തരംഗമുണ്ടാക്കാൻ ‘സര്‍ദാറി’ന് കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഗംഭീര തിയറ്റര്‍ പ്രതികരണങ്ങള്‍ ലഭിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ‘സര്‍ദാര്‍’ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

തമിഴ്‍നാട് ബോക്സ് ഓഫീസില്‍ നിന്ന് ‘സര്‍ദാര്‍’ 6.91 കോടി രൂപയാണ് നേടിയിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 40 മിനിട്ടുമാണ്. ജി വി പ്രകാശ്‍ കുമാര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി.

ലക്ഷ്‍മണ്‍ കുമാറാണ് ‘സര്‍ദാര്‍’ നിര്‍മ്മിച്ചിരിക്കുന്നത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫോർച്യൂൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.  പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

തകര്‍പ്പൻ വിജയങ്ങള്‍ നേടിയ ‘വിരുമൻ’, ‘പൊന്നിയിൻ സെല്‍വൻ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തിയ ‘സര്‍ദാറി’ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്‍ത ​ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ കാര്‍ത്തി എത്തിയിരിക്കുന്നത്. കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.

You may also like

error: Content is protected !!
Join Our WhatsApp Group