ഭാര്യ വിമാനത്താവളത്തിൽ എത്താൻ വൈകിയതിനാൽ വിമാനം വൈകിപ്പിക്കാൻ ശ്രമിച്ച ബെംഗളൂരു സ്വദേശി അറസ്റ്റിൽ. വിമാനത്തിൽ ബോംബുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം നൽകിയാണ് ഇയാൾ മുംബൈയിൽ നിന്നുള്ള ബെംഗളൂരു വിമാനം വൈകിപ്പിച്ചത്. വിമാനം പറന്നുയരുന്നതിനു മുൻപായാണ് സംഭവം. ആകാശ് എയർലൈൻസിൽ വിളിച്ചാണ് ഇയാൾ വ്യാജ സന്ദേശം നൽകിയത്. വിമാനത്തിൻ്റെ ക്യാപ്റ്റനും പൊലീസിനും ഉൾപ്പെടെ എല്ലാ അധികാരികളെയും എയർലൈൻ അധികൃതർ ഉടൻ തന്നെ ഭീഷണിയെക്കുറിച്ച് അറിയിച്ചു. ക്യാപ്റ്റൻ എയർ ട്രാഫിക് കൺട്രോളിൽ (എടിസി) വിവരം അറിയിച്ചു. ലോക്കൽ ക്രൈംബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്), ബോംബ് സ്ക്വാഡ് എന്നിവയിലെ ഉദ്യോഗസ്ഥരോടൊപ്പം എയർപോർട്ട് പൊലീസും സംഭവസ്ഥലത്തെത്തി.
എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്നും ഒഴിപ്പിച്ചതിനു പുറമെ യാത്രക്കാരുടെ ബാഗുകളും പരിശോധിച്ചു. സംശയാസ്‌പദമായ ഒന്നും കണ്ടെത്താതായതോടെ ഫോൺ കോൾ വ്യാജമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നു. ഏറെ വൈകി അർധരാത്രിയോടെയാണ് വിമാനം മുംബൈയിൽ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. താൻ ജോലി കഴിഞ്ഞിറങ്ങിയപ്പോൾ താമസിച്ചെന്നും വിമാനം കിട്ടുമോയെന്നു സംശയമാണെന്നും ഭാര്യ പ്രതിയെ അറിയിച്ചിരുന്നു. ഇവർ വിമാനത്താവളത്തിൽ എത്തിയെങ്കിലും സമയം കഴിഞ്ഞതിനാൽ വിമാനത്തിൽ കയറാനായില്ല. തുടർന്നാണ് വ്യാജ ഫോൺ സന്ദേശം നൽകാൻ ഭർത്താവ് മുതിർന്നത്. കുറ്റം തെളിഞ്ഞാൽ ഏഴു വർഷം വരെ തടവു ലഭിക്കാം.
ഇന്ത്യയിലെ ആദ്യത്തെ എഐ ടീച്ചറെ പുറത്തിറക്കി കേരളം, എഐ ടീച്ചറുടെ പേര് ‘ഐറിസ്’
ഇന്ത്യയിലാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഉപയോഗിച്ച് ഒരു അദ്ധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ എത്തിച്ച് കേരളം.എഐ അദ്ധ്യാപികയ്ക്ക് ഐറിസ് എന്നാണ് പേരിട്ടിരിക്കുന്നത്. മേക്കര്‍ലാബ്സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വികസിപ്പിച്ച ഐറിസ്, വിദ്യാഭ്യാസത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതിയെ അടയാളപ്പെടുത്തുന്നു.തിരുവനന്തപുരത്തെ കെടിസിടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനാച്ഛാദനം ചെയ്ത ഐറിസ്, വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ പഠനാനുഭവം വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഹ്യൂമനോയിഡ് ആണ്.മേക്കര്‍ലാബ്‌സ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഐറിസിന്റെ വീഡിയോ പങ്കിട്ടത്.
‘ഐആര്‍ഐഎസിനൊപ്പം വിദ്യാഭ്യാസ രംഗത്തെ വിപ്ലവം അനുഭവവേദ്യമാക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. ‘മൂന്ന് ഭാഷകള്‍ സംസാരിക്കാനും സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാനുമുള്ള കഴിവുള്ള ഐറിസ് ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗത പഠനാനുഭവം സാധ്യമാക്കും. വോയ്സ് അസിസ്റ്റന്‍സ്, ഇന്ററാക്ടീവ് ലേണിംഗ് മൊഡ്യൂളുകള്‍, മൊബിലിറ്റി എന്നിവ ഇതിന്റെ സവിശേഷതകളാണ്.ഒരു ഇന്റല്‍ പ്രോസസറും കോപ്രോസസറും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇത് ആഴത്തിലുള്ള പഠനാനുഭവം ഉറപ്പാക്കുന്നതാണെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.