ബെംഗളുരു: നമ്മ മെട്രോ ട്രെയിനിൽ വിദ്യാർഥികൾക്ക് കൺസഷൻ പാസ് അനുവദിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു.കഴിഞ്ഞ വർഷം മെട്രോ ടിക്കറ്റ് നിരക്ക് ഉയർത്തിയതോടെ പ്രതിമാസം 3000-5000 രൂപവരെയാണ് യാത്രയ്ക്കു് വിദ്യാർഥികൾക്ക് ചെലവിടേണ്ടി വരുന്നത്.ഇത് കടുത്ത സാമ്പത്തിക ഭാരമാണ്. ബിഎംടിസി ബസുകളിൽ വിദ്യാർഥികൾക്ക് സ്റ്റുഡന്റ് പാസ് അനുവദിക്കുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്കിൽ പെട്ട് പലപ്പോഴും സമയത്ത് ക്ലാസുകളിൽ എത്താൻ കഴിയാറില്ല.കോളജ് വിദ്യാർഥികളാണ് മെട്രോയെ കൂടുതലായി ആശ്ര യിക്കുന്നത്.
പാസ് അനുവദിക്കുന്നത് സംബന്ധിച്ച് വിദ്യാർഥി സംഘടനകൾ ബിഎംആർസിക്ക് പലതവണ നിവേദനം നൽകിയിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.കൊച്ചി മെട്രോ മാതൃകയിൽ പ്രതിമാസ പാസ് അനുവദിക്കണമെന്നാണ് വിദ്യാർഥി സംഘടനകളുടെ ആവശ്യം. കഴിഞ്ഞ വർഷം ജൂണിലാണ് കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കു പ്രതിമാസ തൈ മാസ പാസുകൾ അനുവദി ച്ചത്.ശരാശരി ടിക്കറ്റ് നിരക്കിനെക്കാൾ 33% ഇളവാണ് പാസിന് ലഭിക്കുക 1100 രൂപയുടെ പ്രതിമാസ പാസെടുത്താൽ പരമാവധി 50 യാത്ര ചെയ്യാം. 30 ദിവസമാണ് കാലാവധി. 3000 രൂപയുടെത്രൈമാസ പാസെടുത്താൽ 150 യാത്ര. 30 വയസ്സാണ് പ്രായപരിധി നിശ്ചയിച്ചത്.കൊച്ചിക്ക് പുറമേ നാഗ്‌പൂർ, പുണെ മെട്രോകളിൽ മാത്രമാണ് വിദ്യാർഥികൾക്ക് യാത്രാ പാസ് അനുവദിച്ചിരിക്കുന്നത്. രണ്ടിടത്തും 30% നിരക്കിളവ് നൽകി.പ്രചാരണത്തിന് തുടക്കമിട്ട് ആംആദ്മി പാർട്ടിനമ്മ മെട്രോയിൽ വിദ്യാർഥികൾക്ക് നിരക്കിളവ് നൽകണമെന്ന ആവശ്യവുമായി ആം ആദ്‌മി പാർട്ടി യുവജന വിഭാഗം പ്രചാര ണത്തിന് തുടക്കമിട്ടു.കോളജുകൾ കേന്ദ്രീകരിച്ചാ ണ് പ്രചാരണം. വിദ്യാർഥികൾക്ക് 30-50% വരെ നിരക്കിളവ് നൽകണമെന്ന് ആവശ്യം