Home Featured ബെംഗളൂരു മഹാശിവരാത്രി ആഘോഷം ; ഇന്ന് നഗരത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നവയും അടച്ചിടുന്നവയും അറിയാം

ബെംഗളൂരു മഹാശിവരാത്രി ആഘോഷം ; ഇന്ന് നഗരത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നവയും അടച്ചിടുന്നവയും അറിയാം

by admin

മഹാശിവരാത്രി ആഘോഷങ്ങള്‍ക്കായി ബെംഗളൂരു ഒരുങ്ങിക്കഴിഞ്ഞു. ക്ഷേത്രങ്ങളും വിശ്വാസികളും എല്ലാം ഇന്ന് തിരക്കിലാണ്.ക്ഷേത്രദർശനവും വീട്ടിലെ ആഘോഷവും പൂജകളും മാത്രമല്ല, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലും അവധി ആഘോഷവുമെല്ലാം ഇന്നുണ്ട്. ഇന്ന് ഫെബ്രുവരി 26 ബുധനാഴ്ചയാണ് ഹൈന്ജവ വിശ്വാസികള്‍ മഹാശിവരാത്രി ആഘോഷിക്കുന്നത്.കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശൈവഭക്തരെ സംബന്ധിച്ചെടുത്തോളം അവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ബെംഗളൂരുവിലെ ക്ഷേത്രങ്ങളില്‍ എല്ലാം പൂജകളും ആഘോഷങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇന്ന് അവധി ആയതിനാല്‍ അതിന്‌റെ പ്ലാനുകള്‍ വേറേയുമുണ്ട്.

ബെംഗളൂരു ശിവരാത്രി : ബാംഗ്ലൂരിലെയും ശിവരാത്രി ആഘോഷങ്ങള്‍ പ്രസിദ്ധമാണ്. നീണ്ട ഒരുക്കങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷമെത്തുന്ന ദിവസം വിശ്വാസികള്‍ക്ക് മാത്രമല്ല, കച്ചവടക്കാർക്കും അവധി ഉള്ളതിനാല്‍ ചെറുപ്പക്കാര്‌ക്കും ഒക്കെ ആഘോഷസമയമാണ്. നഗരത്തിലെ ക്ഷേത്രങ്ങളിലെല്ലാം ഇന്ന് പ്രത്യേക പൂജകളും പ്രാർത്ഥനകളും നടക്കും. ഏതെങ്കിലും ഒരു നേരം ക്ഷേത്രില്‍ വരാൻ കഴിയുന്ന വിധമാണ് മിക്കവരും ഇന്നത്തെ ദിവസം പ്ലാൻ ചെയ്തിരിക്കുന്നത്.

ഇന്ന് എന്തൊക്കെ തുറക്കും അടയ്ക്കും?അവധി ദിവസമാണ് ഇന്ന് നഗരത്തില്‍. അതുകൊണ്ടു തന്നെ എല്ലാ സര്‍വീസുകളും സാധാരണ ദിവസങ്ങളിലേതു പോലെ ഇന്ന് കിട്ടണമെന്നില്ല. അതിനാല്‍ ബെംഗളൂരുവില്‌ ഇന്ന് അടഞ്ഞു കിടക്കുന്നതും തുറന്നു പ്രവർത്തിക്കുന്നുമായ കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

മാംസക്കടകള്‍ : മഹാശിവരാത്രിയുടെ ഭാഗമായി ബെംഗളൂരു നഗരത്തില്‍ മൃഗങ്ങളെ കൊല്ലുന്നതിനും മാംസ വില്‍പ്പനയ്ക്കും ഇന്ന് ഫെബ്രുവരി 26 ന് പൂർണ്ണ നിരോധനം ആണ്. ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെയാണ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കശാപ്പുശാലകളില്‍ മൃഗങ്ങളെ കൊല്ലുന്നതും ബിബിഎംപിയുടെ അധികാരപരിധിയിലുള്ള കടകളിലും കച്ചവട സ്ഥാപനങ്ങളിലും മാംസം വില്‍ക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ബിബിഎംപിയുടെ കീഴിലുള്ള എല്ലാ അറവുശാവകളും മാംസക്കടകളും ഇന്ന് അടച്ചിടും.

ബാങ്കുകള്‍: ശിവരാത്രി ദിനം ബാങ്കുകള്‍ക്ക് അവധി ദിവസമാണ്. കേരളം, കർണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ കൂടാതെ, ജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ജമ്മു-ശ്രീനഗർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇഅന്ന് 2025 ഫെബ്രുവരി 26 ന് ബാങ്കുകള്‍ പ്രവർത്തിക്കില്ല.

സ്കൂളുകളും കോളേജുകളും: ശിവരാത്രി ദിവസം സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സാധാരണയായി അവധി ദിവസമാണ് നഗരത്തിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് പ്രവർത്തിക്കുവാൻ സാധ്യതയില്ല. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക ഉത്തരവൊന്നും ഇതുവരെയും പുറത്തിറങ്ങിയിട്ടില്ല.

ആശുപത്രികള്‍: നഗരത്തിലെ ആശുപത്രികള്‍ ഇന്ന് പതിവുപോലെ പ്രവർത്തിക്കും. കൂടാതെ, ഫാർമസികള്‍, മറ്റ് അവശ്യ സേവനങ്ങള്‍ എന്നിവ ദിവസം മുഴുവൻ തുറന്നു പ്രവ‍ർത്തിക്കും.പൊതുഗതാഗതംപൊതുഗതാഗത സേവനങ്ങള്‍ക്കും ഇന്ന് ബെംഗളൂരുവില്‍ അവധി ഉണ്ടാകില്ല. ബിഎംടിസി ബസുകള്‍, മെട്രോ, ക്യാബുകള്‍, ഓട്ടോകള്‍ എന്നിവ പതിവുപോലെ പ്രവർത്തിക്കും,

You may also like

error: Content is protected !!
Join Our WhatsApp Group