Home covid19 ബെംഗളൂരുവിൽ ജൂൺ 21നു ശേഷം സമ്പൂർണ ഇളവുകൾ നൽകിയെന്ന് പ്രചരിക്കുന്ന വാർത്ത ; സത്യാവസ്ഥ പരിശോധിക്കാം

ബെംഗളൂരുവിൽ ജൂൺ 21നു ശേഷം സമ്പൂർണ ഇളവുകൾ നൽകിയെന്ന് പ്രചരിക്കുന്ന വാർത്ത ; സത്യാവസ്ഥ പരിശോധിക്കാം

by admin

ബെംഗളൂരു: സംസ്ഥാനത്ത് ഈ മാസം 21നു ശേഷം കൂടുതൽ ലോക്നൗൺ ഇളവുകൾ അനുവദിച്ചേക്കും. കോവിഡ് വ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തി രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെരപ്പ വ്യക്തമാക്കി.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ 21 നു സമ്പൂർണമായി ലോക്ഡൗൺ പിൻവലിച്ചു എന്നാണ് , ഔദ്യോഗികമായി അത്തരം ഒരു പ്രഖ്യാപനവും സർക്കാരിന്റെ ഭാഗത്തു നിന്നും വന്നിട്ടില്ല ,ഇളവുകളുണ്ടായേക്കുമെന്ന സൂചനമാത്രമാണ് മുഖ്യമന്ത്രി നൽകിയിട്ടുള്ളത് .

ആദ്യഘട്ട ഇളവുകൾ പ്രഖ്യാപിച്ചത് പോലെതന്നെ കോവിഡ് സാങ്കേതിക സമിതി സർക്കാരിനു നൽകുന്ന ഉപദേശമനുസരിച്ചായിരിക്കും തീരുമാനം എടുക്കുന്നത്.

ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായും സംസ്ഥാനത്തെ മുതിർന്ന മന്ത്രിമാരുമായും ചർച്ച നടത്തിയതിന് ശേഷം ഈ ആഴ്ച്ച അവസാനം തന്നെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

നിലവിൽ ബെംഗളൂരു ഉൾപ്പെടെ 20 ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ ലോക്ലൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നത്. കോവിഡ് വ്യാപനം രൂക്ഷമായ 11 ജില്ലകളിൽ ഇളവുകളില്ലാതെ ലോക്ലൗൺ 21 വരെ നീട്ടിയിട്ടുമുണ്ട്.

ബെംഗളൂരു വിലെ ലോക് ഡൗൺ ഇളവുകൾ ; നിർദ്ദേശങ്ങൾ പുറത്തിറക്കി ബി ബി എം പി

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 5000-ൽ താഴെയും രോഗസ്ഥിരീകരണ നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുമെത്തിയാൽ ലോക് ഡൗൺ ഇളവുകൾ ഏർപ്പെടുത്താമെന്നാണ് കോവിഡ് സാങ്കേതിക സമിതിയുടെ നിർദേശം. ചൊവ്വാഴ്ച രോഗസ്ഥിരീകരണനിരക്ക് 3.80 ശതമാനവും രോഗബാധിതരുടെ എണ്ണം 5041 ആണ് റിപ്പോർട്ട് ചെയ്തത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group