Home Featured ക്രിപ്റ്റോയെ വിശ്വസിച്ച്‌ ഇന്ത്യൻ യുവത്വം; നിക്ഷേപത്തില്‍ മുന്നില്‍ ബെംഗളൂരു

ക്രിപ്റ്റോയെ വിശ്വസിച്ച്‌ ഇന്ത്യൻ യുവത്വം; നിക്ഷേപത്തില്‍ മുന്നില്‍ ബെംഗളൂരു

by admin

ഇന്ത്യയിലെ പുതു തലമുറ ക്രിപ്റ്റോ വ്യാപാരത്തോട് താല്പര്യം കാണിക്കുന്നതായി റിപ്പോർട്ട്. കോയിൻ സ്വിച്ചിന്റെ ‘India’s Crypto Portfolio: Q2 2025’ എന്ന റിപ്പോർട്ടിലാണ് ഈ കണ്ടെത്തല്‍.രാജ്യത്തെ ആകെ ക്രിപ്റ്റോ നിക്ഷേപകരില്‍ 71.7% ആളുകളും 35 വയസ്സില്‍ താഴെയുള്ളവരാണെന്നും റിപ്പോർട്ട് പറയുന്നു.നിക്ഷേപകരും പ്രായവുംവിവിധ പ്രായപരിധിയിലുള്ള ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപകരുടെ ശതമാനാടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് താഴെ നല്‍കുന്നത്.18-25 വയസ്സ് : 27.3%26-35 വയസ്സ് : 44.4%36-45 വയസ്സ് : 20.1%46 വയസ്സിന് മുകളില്‍ : 8.2%ഇന്റർനാഷണല്‍ ട്രെൻഡിനൊപ്പം ഇന്ത്യയിലും ക്രിപ്റ്റോ ഡിമാൻഡ് വർധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ ക്രിപ്റ്റോ അനുകൂല നടപടികള്‍, യു.എസ് ബിറ്റ് കോയിൻ റിസർവ് സംബന്ധിച്ച ചർച്ചകള്‍, യൂറോപ്യൻ യൂണിയന്റെ MiCA റെഗുലേഷൻസ് തുടങ്ങിയവ ക്രിപ്റ്റോ മേഖലയില്‍ ഊർജ്ജം പകരുന്നു.ഏഷ്യയില്‍ ഹോങ്കോങ് ബിറ്റ് കോയിൻ ഇ.ടി.എഫുകള്‍ അംഗീകരിച്ച രാജ്യമാണ്. വിയറ്റ്നാം, ക്രിപ്റ്റോ ഇടപാടുകള്‍ നിയമപരമാക്കാൻ ഒരുങ്ങുന്നു. ക്രിപ്റ്റോയിലെ നേട്ടത്തിന് 5 വർഷത്തേക്ക് നികുതി ഈടാക്കുകയില്ലെന്ന് തായ്ലൻഡ് പ്രഖ്യാപിച്ചുബിറ്റ് കോയിനാണ് ഇന്ത്യയില്‍ ഏറ്റവുമധികം സ്വീകര്യതയുള്ള കറൻസി. ആകെ നിക്ഷേപകരില്‍ 6.5% ബിറ്റ് കോയിന് മുൻഗണന നല്‍കുന്നു.

ഡോജ്കോയിൻ – 6.49%, എഥറം – 5.2% എന്നിങ്ങനെയാണ് ജൂണ്‍ പാദത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്‌ഇന്ത്യയിലെ ഇൻവെസ്റ്റ്മെന്റ് വോളിയം പരിഗണിക്കുമ്ബോള്‍ ഡല്‍ഹി (14.6%), ബെംഗളൂരു (6.8%), മുംബൈ (5.2%) എന്നീ നഗരങ്ങളാണ് മുൻനിരയിലുള്ളത്. അതേ സമയം ലാഭമുള്ള പോർട്ഫോളിയോകളുടെ എണ്ണത്തില്‍ 75.61% എന്ന നിലയില്‍ കൊല്‍ക്കത്ത ഒന്നാമത് നില്‍ക്കുന്നു.ടയർ-2, ടയർ-3 നഗരങ്ങളായ ജയ്പൂർ, ലഖ്നൗ, പാറ്റ്ന എന്നിവിടങ്ങളിലും ക്രിപ്റ്റോയ്ക്ക് സ്വീകാര്യത വർധിക്കുന്നുണ്ട്. ആഗോള തലത്തില്‍ ക്രിപ്റ്റോ റെഗുലേഷൻ നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്ബോള്‍ ഇന്ത്യയിലും ക്രിപ്റ്റോയ്ക്ക് വൻ സാധ്യതകളാണ് ഉള്ളതെന്നും കോയിൻ സ്വിച്ച്‌ റിപ്പോർട്ട് പറയുന്നു

You may also like

error: Content is protected !!
Join Our WhatsApp Group