മംഗ്ളുറു:ഹിന്ദു വിദ്യാര്‍ഥിനിയുമായി ക്യാംപസില്‍ സംസാരിച്ചു നിന്ന മുസ്‌ലിം വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി. സുള്ള്യ കസബ കൊടിയബയലിലെ ഫസ്റ്റ് ഗ്രേഡ് കോളജ് ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും ജാല്‍സൂര്‍ സ്വദേശിയുമായ പൈഞ്ചാര്‍ വീട്ടില്‍ മുഹമ്മദ് സനിഫ് (19) ആണ് അക്രമത്തിനിരയായത്.
ഇതേ കോളജിലെ വിദ്യാര്‍ഥി പല്ലവിയുമായാണ് സനിഫ് ദീര്‍ഘനേരം സംസാരിച്ചു നിന്നത്. ഇത് ശ്രദ്ധയില്‍ പെട്ട ഏതാനും വിദ്യാര്‍ഥികള്‍ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് അറിയിച്ച് തന്നെ മൈതാനത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് സനിഫ് സുള്ള്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ‘പല്ലവിയോട് സംസാരിച്ചതിനെ കുപ്പായ കോളറില്‍ പിടിച്ച് ചോദ്യം ചെയ്ത സംഘം മരക്കഷണം കൊണ്ട് പുറത്ത് അടിച്ചു. ബിബിഎ അവസാന വര്‍ഷ വിദ്യാര്‍ഥികളായ ദീക്ഷിത്, ധനുഷ്, പ്രജ്വല്‍, ബികോം അവസാന വര്‍ഷ വിദ്യാര്‍ഥികളായ തനൂജ്, മോക്ഷിത്, ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥി അക്ഷയ്, എന്‍എംസി കോളജിലെ ഗൗതം എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ദിച്ചത്, പരാതിയില്‍ പറഞ്ഞു.

നിലത്തിട്ട് ചവിട്ടുകയും ജീവന്‍ വേണമെങ്കില്‍ പല്ലവിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചോ എന്ന് താക്കീത് നല്‍കുകയും ചെയ്തതായും സനിഫ് പരാതിപ്പെട്ടു. മര്‍ദ്ദനമേറ്റ പാടുകളോടെ വീട്ടില്‍ എത്തിയ വിദ്യാര്‍ഥിയെ ബന്ധുക്കളാണ് സുള്ള്യ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സൊണാലി ഫൊഗട്ടിന്റെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
ഗോവയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ബിജെപി നേതാവും നടിയുമായ സൊണാലി ഫൊഗട്ടിന്റെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഗോവയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പൊലീസ് മൃതദേഹം അയച്ചപ്പോളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഈ മുറിവുകളെക്കുറിച്ചു പറയുന്നില്ല.
റെസ്റ്ററന്റില്‍ വച്ച് ലഹരിമരുന്നു നല്‍കിയശേഷം സൊണാലിയെ കൈകാര്യം ചെയ്തതില്‍ സംഭവിച്ച മുറിവുകളാകാം അതെന്നാണ് ഗോവ പൊലീസ് കരുതുന്നത്. ലഹരിമരുന്ന് ചെന്നതിനുപിന്നാലെ അവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അപ്പോള്‍ സംഭവിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആഴമുള്ള, ഗുരുതര മുറിവുകള്‍ സൊണാലിയുടെ ശരീരത്തില്‍ ഇല്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ട അവസ്ഥയാണ് പൊലീസിന്.
അതേസമയം, സൊണാലി ഫോഗട്ടിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചയാള്‍ അറസ്റ്റിലായി. ഹരിയാനയിലെ ഹിസാര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൊണാലിയുടെ ഫാംഹൌസില്‍ നിന്ന് ഫോണും ലാപ്‌ടോപ്പും മോഷ്ടിക്കപ്പെട്ടെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ശിവം എന്ന കമ്ബ്യൂട്ടര്‍ ഓപറേറ്ററാണ് ഇവ മോഷ്ടിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുകയുണ്ടായി. ഇയാള്‍ ഒളിവിലായിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.