Home Featured ഒട്ടക സവാരിക്ക് പോയ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് മാലിന്യ സംസ്‌കരണ പ്ലാന്റില്‍

ഒട്ടക സവാരിക്ക് പോയ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് മാലിന്യ സംസ്‌കരണ പ്ലാന്റില്‍

by admin

ബെംഗളൂരു: മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വിദ്യാർത്ഥികളെ മരിച്ചനിലയില്‍ കണ്ടെത്തി. വിജയപുരയിലാണ് സംഭവം. ഇൻഡി റോഡില്‍ സ്ഥിതി ചെയ്യുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് വിദ്യാർത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായാറാഴ്ച രാവിലെ കുട്ടികളെ കാണാതാവുകയായിരുന്നു.

ഗദഗ്, വിജയപുര സ്വദേശികളായ അനുഷ്‌ക ദഹിന്‌ഡെ (9), അവളുടെ സഹോദരൻ വിജയ് ദഹിന്‌ഡെ (7), മിഹിർ ജനഗൗലി (7) എന്നിവരാണ് മരിച്ചത്. ആശ്രമം റോഡിലെ ചബുക്ക്സാവർ ദർഗയിലുള്ള വീട്ടില്‍ നിന്നാണ് മൂന്ന് കുട്ടികളെയും കാണാതായത്. ഞായറാഴ്ച രാവിലെ കുട്ടികള്‍ ഒട്ടകസവാരിക്കായി വീട്ടില്‍ നിന്നും പോയിരുന്നു. പുറത്തേക്കുപോയ കുട്ടികളെ കാണാതായതോടെ രക്ഷിതാക്കള്‍ സമീപത്തെല്ലാം അന്വേഷിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനിയില്ല.

കുട്ടികളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച കുട്ടികളുടെ മൃതദേഹം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ കണ്ടെത്തിയത്. വീടിന് സമീപത്ത് നിന്നുള്ള കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

സംഭവത്തില്‍ കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നഗരസഭയില്‍ പ്രതിഷേധം നടത്തി. നഗരസഭ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഉപാധികളോടെ ജാമ്യം ; എച്ച്‌.ഡി.രേവണ്ണ ജയില്‍ മോചിതനായി

ബംഗളൂരു: അതിജീവിതയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയില്‍ ജയിലില്‍ ആയിരുന്ന ജെഡിഎസ് എംഎല്‍എ എച്ച്‌.ഡി.രേവണ്ണ ജയില്‍ മോചിതനായി.

കോടതി ഇന്നലെ രേവണ്ണയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. രേവണ്ണയുടെ മകൻ പ്രജ്വല്‍ രേവണ്ണക്കെതിരെ പീഡന പരാതി നല്‍കിയ സ്ത്രീയുടെ മകനാണ് അമ്മയെ എച്ച്‌.ഡി.രേവണ്ണ തട്ടിക്കൊണ്ടുപോയെന്ന പരാതി നല്‍കിയത്. എന്നാല്‍ തന്നെയാരും തട്ടിക്കൊണ്ടുപോയതല്ലെന്ന് സ്ത്രീ തന്നെ വെളിപ്പെടുത്തി. ഇതോടെ രേവണ്ണയ്ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group