ബംഗളൂരു: നഗരഹൃദയത്തിലെ ഫ്രീഡം പാർക്ക് മേഖലയില്‍ ബൃഹത് ബംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) സ്ഥാപിച്ച മള്‍ട്ടിലെവല്‍ കാർ പാർക്കിങ് കേന്ദ്രം (എം.എല്‍.സി.പി) നടത്തിപ്പ് സ്വകാര്യ ഏജൻസിക്ക് കൈമാറി.
ഇനിമുതല്‍ കെങ്കേരി ആസ്ഥാനമായ പ്രിൻസ് റോയല്‍ പാർക്കിങ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ് ഇവിടെ നിർത്തിയിടുന്ന വാഹനങ്ങളില്‍നിന്ന് ഫീസ് ഈടാക്കുക.
ഏജൻസി ബി.ബി.എം.പിക്ക് വർഷം 1.55 കോടി രൂപ നല്‍കും. ഈ ഏജൻസിയുടെ ബോർഡ് പാർക്കിങ് കേന്ദ്രത്തില്‍ സ്ഥാപിച്ചു. ബി.ബി.എം.പി 80 കോടി രൂപ മുടക്കി നിർമിച്ച് 2021ല്‍ ഉദ്ഘാടനം നിർവഹിച്ചെങ്കിലും ഫീസ് പിരിക്കുന്നതിനുള്ള ടെൻഡറില്‍ ആരും പങ്കെടുക്കാത്തതിനാല്‍ വെറുതെ കിടക്കുകയായിരുന്നു. 556 നാലുചക്ര വാഹനങ്ങളും 445 ഇരുചക്ര വാഹനങ്ങളും നിർത്തിയിടാനുള്ള സൗകര്യം കേന്ദ്രത്തിലുണ്ട്.