ബംഗളൂരു: ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയതിന് പ്രായപൂർത്തിയാവാത്ത 24 പേരടക്കം 59 പേർക്കെതിരെ കേസ്. ഫെബ്രുവരി 21 മുതല്‍ 29 വരെ ബംഗളൂരു ട്രാഫിക് പൊലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവിലാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിയമലംഘനം പിടികൂടിയത്.പ്രായപൂർത്തിയാകാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരെയും കേസുണ്ട്.
പിടികൂടിയ കേസുകളില്‍ 18 പേരുടെ ലൈസൻസ് റദ്ദാക്കാനും 28 പേരുടെ ആർ.സി റദ്ദാക്കാനും ആർ.ടി.ഒക്ക് ട്രാഫിക് പൊലീസ് മേധാവി ശിപാർശ നല്‍കി.