ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങളിൽ നിമിഷങ്ങൾക്കകം എസ്എംഎസ് മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം ഏർപെടുത്തുമെന്ന് പോലീസ്. നിയമ ലംഘനം എഐ ക്യാമറകളിൽ ശ്രദ്ധയിൽ പെട്ട വാഹന ഉടമകളുടെ മൊബൈൽ നമ്പറിലേക്ക് സന്ദേശം ലഭിക്കുന്ന സംവിധാനം നടപ്പിലാക്കാനുള്ള നടപടി ആരംഭിച്ചതായി എഡിജിപി അലോക് കുമാർ അറിയിച്ചു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെഗ്നീഷൻ ക്യാമറകൾ സ്ഥാപിക്കുന്നതോടെ മൈസൂരു-ബെംഗളൂരു എക്സ്പ്രസ്സ് വേയിലും ഇത് നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.