Home Featured ബെംഗളൂരു വിമാനത്താവളത്തിൽ 9.3 കിലോ സ്വർണവുമായി ആറുപേർ അറസ്റ്റിൽ

ബെംഗളൂരു വിമാനത്താവളത്തിൽ 9.3 കിലോ സ്വർണവുമായി ആറുപേർ അറസ്റ്റിൽ

by admin

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ 9.3 കിലോ സ്വർണവുമായി ആറുപേർ അറസ്റ്റിൽ. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഇവരെ പിടികൂടിയതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഉദ്യോഗസ്ഥർ അറിയിച്ചു. 6.08 കോടി രൂപയുടെ മൂല്യമുള്ളതാണ് സ്വർണം.

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണിവരെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. ക്വലാലംപൂരിൽ നിന്നെത്തിയവരാണ് പിടിയിലായ അഞ്ചുപേരും. മറ്റൊരാൾ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനാണ്.

രണ്ടുപേർ തമിഴ്‌നാട് സ്വദേശികളും മറ്റുള്ളവർ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി സ്വദേശികളുമാണെന്ന് അധികൃതർ അറിയിച്ചു.

ഞായറാഴ്ചയാണ് മൂന്നുപേർ പിടിയിലായത്. കുഴമ്പുരൂപത്തിലാക്കി കവറിൽനിറച്ച് രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 2.63 കിലോ സ്വർണമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. സംഘത്തിൽ നിന്ന് 3510 ഇ- സിഗരറ്റുകളും കണ്ടെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച ക്വലാലംപുരിൽ നിന്നെത്തിയ രണ്ടുപേരിൽ നിന്നായി 2.85 കിലോ സ്വർണമാണ് പിടിച്ചത്. ഷൂവിനുള്ളിലും വസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചനിലയിലായിരുന്നു ഇത്.

തിങ്കളാഴ്ച ഷാർജയിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരന്റെ ബാഗിന്റെ രഹസ്യഅറയിൽ ഒളിപ്പിച്ച 3.75 കിലോ സ്വർണവും ഡി.ആർ.ഐ. സംഘം പിടിച്ചെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group