ബെംഗളൂരു:ആനേക്കല്‍ താലൂക്കിലെ ബ്യാദരഹള്ളിയില്‍ നിർമ്മാണത്തിലിരിക്കുന്ന സ്കൂള്‍ കെട്ടിടം തകർന്ന് രണ്ടു തൊഴിലാളികള്‍ മരിച്ചു. 20 പേർക്ക് പരിക്കേറ്റു.ജാർഖണ്ഡ് സ്വദേശികളായ മിനാർ ബിശ്വാസ്, ഷാഹിദ് എന്നിവരാണ് മരിച്ചത്.കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ 25 ഓളം തൊഴിലാളികള്‍ പ്രവൃത്തിയിലേർപ്പെട്ടിരിക്കെയാണ് അപകടം.പരിക്കേറ്റ ആറുപേരെ ബംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുള്ളവരെ ആനേക്കലിലെ ആശുപത്രിയില്‍ ചികിത്സ നല്‍കി.
സംഭവം അറിഞ്ഞയുടൻ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുമ്ബോള്‍ മുകള്‍ഭാഗത്ത് തൊഴിലാളികള്‍ ജോലി ചെയ്യുകയായിരുന്നു. കെട്ടിടത്തിനൊപ്പം തൊഴിലാളികളും താഴേയ്ക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.