Home Featured നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് ടാറ്റാ സുമോ ഇടിച്ചുകയറി, കര്‍ണാടകയില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് ടാറ്റാ സുമോ ഇടിച്ചുകയറി, കര്‍ണാടകയില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

by admin

ബെംഗളൂരു: ചിക്കബെല്ലാപുരയില്‍ വാഹനാപകടത്തില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് ടാറ്റാ സുമോ കാര്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ 3 സ്ത്രീകളും 9 പുരുഷന്മാരുമാണ് മരിച്ചത്.വ്യാഴാഴ്ച പുലര്‍ച്ചെ ഏഴുമണിയോടെയാണ് സംഭവം. ചിക്കബെല്ലാപുര ട്രാഫിക്ക് പോലീസ് സ്റ്റേഷന് സമീപത്തായായിരുന്നു അപകടം നടന്നത്. ബാഗേപള്ളിയില്‍ നിന്നും ചിക്കബെല്ലാപുരയിലേക്ക് വന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

അപകടം നടക്കുമ്പോള്‍ കാറില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 5 പേര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം. ഒരാള്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കനത്ത മൂടല്‍ മഞ്ഞ് മൂലം ഡ്രൈവര്‍ക്ക് റോഡ് കാണാതായതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം. കാര്‍ ടാങ്കര്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറിയ നിലയിലാണ്. ജോലിക്ക് പോകുന്ന ആളുകളുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group