ബംഗളൂരു: ബംഗളൂരുവില്‍ ബസ് സ്റ്റോപ്പ് മോഷ്ടിച്ച സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. സ്ഥാപിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് കണ്ണിങ്ഹാം റോഡിലെ ബസ് സ്റ്റോപ്പ് മോഷണം പോയത്.
സംഭവത്തില്‍ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (ബി.എം.ടി.സി) ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കാൻ ചുമതലയുള്ള സ്വകാര്യ കമ്ബനിയുടെ വൈസ് പ്രസിഡന്‍റാണ് പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ
ആദ്യമായല്ല ബംഗളൂരുവില്‍ ബസ് സ്റ്റോപ്പ് മോഷണം പോകുന്നത്. നേരത്തെ മാര്‍ച്ചില്‍, എച്ച്.ആ.ര്‍ബി.ആര്‍ ലേഔട്ടിലെ ബസ് സ്റ്റാൻഡ് ഒറ്റരാത്രികൊണ്ടാണ് അപ്രത്യക്ഷമായത്. അതിനുമുമ്ബ് കല്യാണ് നഗറിലെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം വാണിജ്യസ്ഥാപനത്തിന് വഴിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് നീക്കം ചെയ്തിരുന്നു.
ഭൃഹത് ബംഗളൂരു മഹാനാഗര പാലികെ (ബി.ബി.എം.പി)യാണ് മോഷണത്തിന് പിന്നിലെന്നാണ് ബി.എം.ടി.സിയുടെ ആരോപണം. പത്ത് ലക്ഷം രൂപയില്‍ നിര്‍മിച്ച ബസ് സ്റ്റോപ്പിലെ കസേര, മേല്‍ക്കൂര, എന്നിവയുള്‍പ്പെടെയാണ് മോഷണം പോയത്.