ബെംഗളൂരു: തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചപ്രതിയെ വെടിവെച്ചുകീഴ്‌പ്പെടുത്തി. രാമനഗരയിലെ നലബന്ദവാടി സ്വദേശി മാദിനെയാണ് ഇടതുകാലിന് വെടിവെച്ച് പോലീസ് കീഴ്‌പെടുത്തിയത്. രാമനഗര റെയിൽവേ സ്റ്റേഷനുസമീപം സയൽ ഖാൻ എന്നയാളെ കത്തികൊണ്ട് ആക്രമിച്ച കേസിൽ അറസ്റ്റിലായ രണ്ടുപേരിലൊരാളാണിയാൾ. ഷബാസ് ഖാൻ ആണ് രണ്ടാമത്തെയാൾ. വെള്ളിയാഴ്ചയാണ് അറസ്റ്റുചെയ്തത്. ആക്രമണത്തിനുപയോഗിച്ച കത്തി കണ്ടെടുക്കുന്നതിനിടെയാണ് മാദിൻ പോലീസിനെ ആക്രമിച്ചത്. രണ്ട് പോലീസുകാരുടെ യൂണിഫോം കീറുകയും കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. തുടർന്നാണ് രാമനഗര ഡി.വൈ.എസ്.പി. ദിനകർ ഷെട്ടി വെടിയുതിർത്തത്. തുടര്യർന്ന് ഇയാൾ അബോധാവസ്ഥയിലായി.