ബെംഗളൂരു: ബെംഗളൂരുവിൽ തൊഴിൽതേടിയെത്തുന്നവർക്ക് താങ്ങാനാവാത്ത ജീവിതച്ചെലവ് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും ഇതിനുപരിഹാരം കാണണമെന്നുമാവശ്യപ്പെട്ട് സി.പി.എം. സർക്കാർ ഇടപെടലിലൂടെ പ്രശ്നപരിഹാരമുണ്ടാക്കാൻ ലക്ഷ്യമിട്ട് സി.പി.എം. ഐ.ടി. ഫ്രണ്ട് ലോക്കൽകമ്മിറ്റിയാണ് ഇതിന് മുൻകൈയെടുക്കുന്നത്. ഇതിന്റെഭാഗമായി ജനകീയ കൺവെൻഷൻ വിളിച്ചുചേർക്കും. ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് 2.30-ന് ബെംഗളൂരു ശിക്ഷക് സദനിലാണ് കൺവെൻഷൻ. ഇതിൽ ആയിരത്തിലധികം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിന്റെഭാഗമായുള്ള പ്രചാരണങ്ങളും മേഖലാതല യോഗങ്ങളും നടന്നുവരുന്നതായും അറിയിച്ചു.
ബെംഗളൂരുവിലെ ഫ്ലാറ്റുടമകളും പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളും വൻ തുക വാടകയിനത്തിൽ ഈടാക്കുന്നതിന് അറുതിയുണ്ടാക്കുകയാണ് മുഖ്യലക്ഷ്യം. കോവിഡ് കാലത്തിനുശേഷം ഫ്ളാറ്റ് വാടകയിൽ 40 ശതമാനം വരെ വർധനയുണ്ടായതായി പ്രവർത്തകർ പറഞ്ഞു. ഇതിനോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ആരോഗ്യപരിപാലനത്തിനുള്ള ചെലവും കുതിച്ചുയർന്നു. സ്കൂൾ ഫീസ് സാധാരണക്കാർക്ക് താങ്ങാൻ പറ്റാതായി. ചെറിയ അസുഖങ്ങൾക്കുപോലും ചികിത്സതേടാൻ വലിയതുക ചെലവുവരുന്നു.
ഫ്ലാറ്റുകളുടെയും പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളുടെയും വാടകയിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരാൻ സമ്മർദം ചെലുത്തും. ഇതിനുള്ള നിവേദനത്തിലേക്ക് ഒപ്പുശേഖരണം തുടങ്ങിയതായും ഭാരവാഹികൾ പറഞ്ഞു. നിവേദനത്തിന്റെ പൂർണരൂപം കൺവെൻഷനിൽ നിശ്ചയിക്കുമെന്നും അറിയിച്ചു. ഫോൺ: 7025984492.
മാരത്തോണ്‍ ഓട്ടം പൂര്‍ത്തിയാക്കിയ എഞ്ചിനീയറിങ് വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു
മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ മാരത്തോണ്‍ ഓട്ടത്തില്‍ പങ്കെടുത്ത 20 കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച നടന്ന ‘ഉതിരം 2023’ രക്തദാന മാരത്തണില്‍ പങ്കെടുത്ത കല്ലുറിച്ചി സ്വദേശി ദിനേശ് കുമാറാണ് മരിച്ചത്.
ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനും വാണിജ്യ നികുതി രജിസ്‌ട്രേഷൻ മന്ത്രി പി മൂര്‍ത്തിയും ചേര്‍ന്നായിരുന്നു മാരത്തണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്.
രാവിലെ തന്നെ മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ദിനേശ് ഒരു മണിക്കൂറോളം ആരോഗ്യവാനാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ പിന്നീട് അസ്വസ്ഥത തോന്നിയ അദ്ദേഹം വിശ്രമ മുറിയിലേക്ക് പോകുകയായിരുന്നു. കുറച്ച് കഴിഞ്ഞതിന് ശേഷം അപസ്മാരം ബാധിച്ച നിലയില്‍ കണ്ടെത്തിയ ദിനേശിനെ സുഹൃത്തുക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ദിനേശിന് ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാവിലെ 10:45 ന് അദ്ദേഹം മരിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണം വ്യക്തമാകുകയൊള്ളൂവെന്നാണ് പൊലീസ് പറയുന്നത്. മധുരയിലെ ഒരു സ്വകാര്യ കോളേജില്‍ എഞ്ചിനീയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ദിനേശ് കുമാര്‍.