Home Featured പരീക്ഷയ്‌ക്കിടെ കോപ്പിയടി പിടികൂടി : പിന്നാലെ കെട്ടിടത്തില്‍ നിന്ന് ചാടി ബിടെക് വിദ്യാര്‍ത്ഥി ജീവനൊടുക്കി

പരീക്ഷയ്‌ക്കിടെ കോപ്പിയടി പിടികൂടി : പിന്നാലെ കെട്ടിടത്തില്‍ നിന്ന് ചാടി ബിടെക് വിദ്യാര്‍ത്ഥി ജീവനൊടുക്കി

by admin

ബെംഗളുരു; കോപ്പിയടിക്കാൻ കൊണ്ടുവന്ന ഫോണ്‍ പരിക്ഷയ്‌ക്കിടെ പിടികൂടിയതിന് പിന്നാലെ കെട്ടിടത്തില്‍ നിന്ന് ചാടി 19കാരൻ ജീവനൊടുക്കി. ബെംഗളുരു ഹൊസകെരേഹള്ളി പെസ് യൂണിവേഴ്‌സിറ്റിയിലാണ് ദാരുണ സംഭവം. ബി.ടെക് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മംഗളുരു സ്വദേശി ആദിത്യപ്രഭുവാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ആദ്യ സെമസ്റ്റര്‍ പരീക്ഷയ്‌ക്കിടെയുള്ള ദാരുണ സംഭവം.

രാവിലെ 11.30നാണ് ഇൻവിജിലേറ്റര്‍ പ്രഭു ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടത്. പിടികൂടിയ പ്രഭുവിനെ പരീക്ഷ ഹാളിന്റെ ഒരുവശത്തേക്ക് നീക്കി നിര്‍ത്തി. മറ്റുള്ള അദ്ധ്യാപകരെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. വിവരം വീട്ടുകാരെ വിളിച്ചറിയിക്കുകയും ചെയ്തു. ഈ വിവരം കേട്ടതോടെ പ്രഭു പരീക്ഷ ഹാളിന് പുറത്തു പോയി. കെട്ടിടത്തിന്റെ ടെറസിലെത്തി താഴേക്ക് ചാടുകയായിരുന്നു. സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ ഗണേഷ് പ്രഭുവിന്റെ ഒറ്റമകനാണ് മരിച്ച ആദിത്യ.

പിതാവ് കോളേജ് മാനേജ്‌മെന്റിനെതിരെ പരാതി നല്‍കി. മകന്റെ മരണത്തിന്റെ ഉത്തരവാദിത്തം കോളേജിനാണെന്ന് പിതാവ് പറഞ്ഞു. ഫോണ്‍ പികൂടിയതിന് പിന്നാലെ വിവരം കോളേജ് അധികൃതര്‍ വീട്ടില്‍ അറിയിക്കുകയും അവര്‍ കോളേജില്‍ എത്തുന്നതിനിടെയുമായിരുന്നു വിദ്യാര്‍ത്ഥിയുടെ കടുംകൈ എന്നുമാണ് പോലീസ് പറയുന്നത്.

മംഗളൂരു വിമാനത്താവളത്തില്‍ ലഗേജുകള്‍ കൈവിട്ടാല്‍ കടിച്ചെടുക്കും; പരിശീലനം ലഭിച്ച നാലു നായ്ക്കളെത്തി

മംഗളൂരു: ലഗേജുകള്‍ കൈവിട്ടാല്‍ കടിച്ചെടുക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നാല് നായ്ക്കളെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിയോഗിച്ചു.

ലഗേജുകള്‍ അശ്രദ്ധമായി ഉപേക്ഷിച്ച്‌ മാറിയാല്‍ മാക്‌സ്, റേന്‍ജര്‍, ജൂലി, ഗോള്‍ഡി എന്നിങ്ങനെ പേരുള്ള നായ്ക്കള്‍ കടിച്ചെടുക്കും. പരിശോധനകളുടെ എല്ലാ കടമ്ബകളും കഴിഞ്ഞ് അപകടമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ അധികൃതര്‍ ബാഗ് ഉടമക്ക് തിരിച്ചു നല്‍കുകയുള്ളൂ.

സി.സി.ടി.വികള്‍, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമെയാണ് നായ്ക്കള്‍. ടെര്‍മിനല്‍, ലാന്‍ഡിങ്, പാര്‍ക്കിങ്, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് നായ്ക്കളെ വിന്യസിച്ചത്. ജൂലി ഒഴികെ മൂന്നും ആണ്‍ നായ്ക്കളാണ്. മാക്‌സും റേന്‍ജറും ‘ബെല്‍ജിയന്‍ മാലിനോയിസ്’ ഇനത്തില്‍ പെട്ടതും ജൂലിയും ഗോള്‍ഡിയും ലാബ്രഡോറുകളുമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group