ബംഗളൂരു: ബലാത്സംഗത്തിന് ഇരയായ പതിമൂന്നുകാരിക്കു ഗര്‍ഭഛിദ്രം നടത്താനാവുമോയെന്നു പരിശോധിക്കാന്‍ ആശുപത്രിക്കു ഹൈക്കോടതി നിര്‍ദേശം. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമപ്രകാരം, 25 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാനാണ് നിര്‍ദേശം.
ഗര്‍ഭഛിദ്രത്തിനായി ചെലവാവുന്ന തുക സര്‍ക്കാര്‍ വഹിക്കണമെന്ന്, ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവില്‍ പറഞ്ഞു. ഇതിനായി പെണ്‍കുട്ടിക്കോ കുടുംബത്തിനോ പണം ചെലവഴിക്കാനാവില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ജീവനോ ജീവിതത്തിനോ ഭീഷണിയില്ലാത്ത പക്ഷം ഗര്‍ഭഛിദ്ര നടപടികളുമായി ആശുപത്രിക്കു മുന്നോട്ടുപോവാമെന്ന് ഹൈക്കോടതി അറിയിച്ചു. ഗര്‍ഭഛിദ്രം നടത്തുന്ന പക്ഷം ഭ്രൂണം ഡിഎന്‍എ പരിശോധനയ്ക്കായി സൂക്ഷിക്കണം.
പെണ്‍കുട്ടിയെയും കുടുംബത്തെയും ആശുപത്രിയില്‍ എത്തിക്കുന്നതിനു വേണ്ട ക്രമീകരണം ഒരുക്കാന്‍ പൊലീസിനോടു കോടതി നിര്‍ദേശിച്ചു. ഇവരെ തിരിച്ചു വീട്ടിലും എത്തിക്കണം. തുടര്‍ ചികിത്സ വേണ്ടിവന്നാലും സര്‍ക്കാര്‍ ചെലവില്‍ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
ആധാര്‍ പുതുക്കല്‍ നിര്‍ബന്ധമല്ല; വിശദീകരണവുമായി കേന്ദ്ര ഐ.ടി. മന്ത്രാലയം
ന്യൂഡല്‍ഹി: 10-വര്‍ഷം കഴിഞ്ഞ ആധാറിന്റെ രേഖകള്‍ നിര്‍ബന്ധമായി പുതുക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.ആധാര്‍ച്ചട്ടങ്ങളില്‍ കേന്ദ്രം കഴിഞ്ഞദിവസം ഏര്‍പ്പെടുത്തിയ ഭേദഗതിയെക്കുറിച്ച് ആശയക്കുഴപ്പങ്ങള്‍ ഉയര്‍ന്നതോടെയാണ് ഐ.ടി. മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയത്. രേഖകള്‍ പുതുക്കാന്‍ പ്രോത്സാഹിപ്പിക്കാനാണ് ഭേദഗതി വരുത്തിയത്. പ്രധാന തിരിച്ചറിയല്‍ രേഖയായി ആധാര്‍ നമ്ബര്‍ മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളും സേവനങ്ങളും ലഭിക്കാന്‍ ആധാര്‍ നമ്ബര്‍ ഉപയോഗിക്കുന്നുണ്ട്. പത്തുവര്‍ഷം കഴിഞ്ഞ ആധാര്‍ കാര്‍ഡുകള്‍ പുതുക്കാന്‍ https://uidai.gov.in/en/ എന്ന വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ആധാര്‍ എന്ന പുതിയ ഫീച്ചറും തുറന്നിട്ടുണ്ട്.