ബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ച നാനാദപ്രഭു കെംപെഗൗഡയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു. തുടര്‍ന്ന് കെംപെഗൗഡ പ്രതിമയുടെ പാദങ്ങളില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. 108 അടി ഉയരമുള്ള വെങ്കല പ്രതിമയ്ക്ക് 220 ടണ്‍ ഭാരമുണ്ട്. പ്രതിമയിലെ വാളിന്റെ ഭാരം നാല് ടണ്ണാണ്. ബംഗളൂരു നഗരത്തിന്റെ സ്ഥാപകനാണ് കെംപെഗൗഡ.
വേള്‍ഡ് ബുക്ക് ഒഫ് റെക്കര്‍ഡ്സ് അനുസരിച്ച് ഒരു നഗരസ്ഥാപകന്റെ ആദ്യത്തേതും ഉയരമുള്ളതുമായ വെങ്കല പ്രതിമയാണിത്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വളപ്പിലെ 23 ഏക്കര്‍ ഹെറിറ്റേജ് പാര്‍ക്കിലാണ് പ്രതിമ സ്ഥാപിച്ചത്. പ്രശസ്ത ശില്പിയും പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവുമായ രാം വന്ജി സുതാറാണ് 84 കോടി രൂപ ചെലവില്‍ പ്രതിമ രൂപകല്പന ചെയ്തത്. ഗുജറാത്തില്‍ സ്റ്റാച്യു ഒഫ് യൂണിറ്റി, ബംഗളൂരുവിലെ വിധാന സൗധയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ എന്നിവയും സുതാര്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ സീനുകൾ സമൂഹമാധ്യമങ്ങളിൽ; പരാതിയുമായി ‘ജയ ജയ ജയ ജയ ഹേ’ ടീം
കൊച്ചി: തിയറ്ററിൽ പ്രദർശനം തുടരുന്ന ‘ജയ ജയ ജയ ജയ ഹേ ‘ സിനിമ നിർമാതാക്കൾ പൊലീസിൽ പരാതി നൽകി. ചിത്രത്തിലെ സീനുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. റീലുകൾ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
ഫോളോവേഴ്സിനെ കൂട്ടാൻ ചിത്രത്തിൻ്റെ തിയറ്ററിൽ നിന്ന് പകർത്തിയ സീനുകൾ റീലുകളാക്കി പ്രചരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. സിനിമയുടെ അണിയറ പ്രവർത്തകരുടെ പരാതിയിൽ എറണാകുളം സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
ഒക്ടോബർ 28നാണ് ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ജയ ജയ ജയ ജയ ഹേ’ തിയറ്ററുകൾ എത്തിയത്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അവകാശ വാദങ്ങളൊന്നും ഇല്ലാതെ റിലീസ് ചെയ്ത ഈ കൊച്ചു ചിത്രം പതിനൊന്ന് ദിവസം കൊണ്ട് നേടിയത് 25 കോടിയാണ്.
അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബേസില്‍ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിര്‍മാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ.