Home Featured ബംഗളൂരു: ടീച്ചര്‍ ക്ലാസിന് പുറത്തുനിര്‍ത്തിയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

ബംഗളൂരു: ടീച്ചര്‍ ക്ലാസിന് പുറത്തുനിര്‍ത്തിയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

ബംഗളൂരു: നഗരത്തിലെ പ്രൈമറി സ്കൂളില്‍ ടീച്ചര്‍ ക്ലാസിന് പുറത്തുനിര്‍ത്തിയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. ബംഗളൂരു ഗംഗമ്മഗുഡിയിലെ സ്വകാര്യ സ്കൂളില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഉച്ച 1.30ഓടെ ശിക്ഷാ നടപടിയുടെ ഭാഗമായി ക്ലാസിലെ മുഴുവന്‍ കുട്ടികളെയും ടീച്ചര്‍ പുറത്തുനിര്‍ത്തുകയായിരുന്നു. പെണ്‍കുട്ടി കുഴഞ്ഞുവീണതോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി ആശുപത്രിയിലെത്തുമ്ബോഴേക്കും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

തുടര്‍ന്ന് പൊലീസില്‍ വിവരം നല്‍കി. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ സി.ആര്‍.പി.സി 174 (സി) വകുപ്പു പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

 ‘റോഷാക്ക്’ ഒടിടി സ്ട്രീമിങ്ങിന്

വ്യത്യസ്തമായ ആഖ്യാന രീതിയും കഥപറച്ചിലും കൊണ്ട് സിനിമാസ്വാദകരെ തിയറ്ററിൽ പിടിച്ചിരുത്തിയ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ​ഹോട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിം​ഗ് ചെയ്യുക. റിലീസ് സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവിടും. നവംബർ 11ന് ചിത്രം ഹോട്സ്റ്റാറിൽ എത്തുമെന്ന് പ്രചാരമുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.

ഒക്ടോബര്‍ 7നാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ബോക്സ് ഓഫീസിലും തിളങ്ങിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. 

കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.  ഒരിടവേളക്ക് ശേഷം ബിന്ദു പണിക്കരുടെ ശക്തമായ വേഷവും ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ലഭിച്ചു. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്. മറ്റു റിലീസുകള്‍ എത്തിയിട്ടും തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടാന്‍ റോഷാക്കിനായി. 

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന ചിത്രത്തില്‍ ജ്യേതികയും മമ്മൂട്ടിയും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ജ്യോതികയാണ് നായിക. 

You may also like

error: Content is protected !!
Join Our WhatsApp Group