ബെംഗളുരു: സംസ്ഥാനത്തെ അറബിക് മീഡിയം സ്കൂളുകളെ കുറിച്ച് റിപ്പോര്‍ട്ട് തേടി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ മറ്റ് ഭാഷകള്‍ പഠിപ്പിക്കുന്നില്ലെന്ന പരാതികളെ തുടര്‍ന്നാണ് നീക്കമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മറ്റ് എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുമായി താരതമ്യം ചെയ്യുമ്ബോള്‍ അറബിക് മീഡിയം കുട്ടികള്‍ക്ക് തതുല്യമായ വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നാണ് സര്‍ക്കാര്‍ വാദം.
മികച്ച വിദ്യാഭ്യാസത്തിന്റെ അഭാവം മൂലം അറബിക് മീഡിയം സ്കൂളുകളിലെ കുട്ടികള്‍ക്ക് മറ്റ് മീഡിയങ്ങളിലെ കുട്ടികള്‍ക്കൊപ്പം എത്താന്‍ സാധിക്കുന്നില്ലെന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു.
“സംസ്ഥാനത്ത് 106 എയ്ഡഡ്, 86 അണ്‍ എയ്ഡഡ് അറബിക് മീഡിയം സ്കൂളുകളാണുള്ളത്. ഇവയില്‍ ഭൂരിഭാഗവും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന സിലബസോ വിഷയങ്ങളോ പഠിപ്പിക്കുന്നില്ലെന്ന് ഒരു സര്‍വേയിലൂടെ കണ്ടെത്തി. മറ്റു ഭാഷകളും സയന്‍സും ഇവിടെ പഠിപ്പിക്കുന്നില്ല”- എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രതിവര്‍ഷം 27,000 കുട്ടികളാണ് അറബിക് സ്കൂളുകളില്‍ ചേരുന്നത്. കൊഴിഞ്ഞുപോക്ക് വളരെ കൂടുതലായതിനാല്‍ ഇതില്‍ 2000ഓളം പേര്‍ മാത്രമാണ് 10ാം ക്ലാസിനു ശേഷം പഠനം തുടരുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. സാഹചര്യം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്‍്റ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ മദ്രസകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ അറബിക് മീഡിയം സ്കൂളുകള്‍ക്കെതിരായ നീക്കവും സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ഇതുപ്രകാരം, സംസ്ഥാനത്തെ 960 മദ്രസകളുടെ റിപ്പോര്‍ട്ട് വിദ്യാഭ്യാസവകുപ്പ് സമര്‍പ്പിക്കേണ്ടതുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.
ക്യാഷ് ഓൺ ഡെലിവറിയാണോ? ഫ്ലിപ്പ്കാർട്ടിന് ഇനി മുതൽ കൂടുതൽ പണം നൽകണം
ദില്ലി: ഇ കോമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ട് ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് ഹാൻഡ്ലിംഗ് ഫീസ് ഏർപ്പെടുത്തി. അതായത് ഫ്ലിപ്‌കാർട്ടിലൂടെ ഒരു ഉപയോക്താവ് സാധനങ്ങൾ വാങ്ങുമ്പോൾ ‘ക്യാഷ് ഓൺ ഡെലിവറി’ എന്ന പയ്മെന്റ്റ് ഓപ്ഷൻ ആണ് തിരഞ്ഞെടുക്കുന്നത് എന്നുണ്ടെങ്കിൽ ഫ്ലിപ്പ്ക്കാർട്ട് അഞ്ച് രൂപ ഫീസ് ഈടാക്കും. സാധാരണ ഡെലിവറി ചാർജ് ഫ്ലിപ്പ്ക്കാർട്ട് ഈടാക്കാറുണ്ട്. ഉപഭോക്താവ് ഓർഡർ ചെയ്യുന്ന സാധനത്തിന്റെ മൂല്യം 500 രൂപയിൽ താഴെ ആണെങ്കിൽ മാത്രമാണ് ഈ തുക നൽകേണ്ടത്. അതായത് 500 രൂപയ്ക്ക് മുകളിലാണ് ഓർഡർ ചെയ്ത സാധനത്തിന്റെ മൂല്യം എന്നുണ്ടെങ്കിൽ ഡെലിവറി ഫീസ് ഇല്ല .
ഫ്ലിപ്പ്കാർട്ടിൽ നിന്നും 500 രൂപയിൽ താഴെയുള്ള സാധനങ്ങളാണ് വാങ്ങുന്നത് എന്നുണ്ടെങ്കിൽ ഫ്ലിപ്കാർട്ട് പ്ലസ് എന്ന പേരിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഉൽപ്പന്നത്തിന് ഡെലിവറി ഫീസായി 40 രൂപ നൽകണം. അതേസമയം, 500 രൂപയോ അതിൽ കൂടുതലോ ഉള്ള ഓർഡറുകൾ സൗജന്യമായി ഫ്ലിപ്പ്കാർട്ട് ഡെലിവർ ചെയ്യുന്നു. എന്നാൽ ഇപ്പോൾ, ഡെലിവറി ഫീ പരിഗണിക്കാതെ, എല്ലാ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്കും ഫ്ലിപ്പ്കാർട്ട് അഞ്ച് രൂപ ഹാൻഡ്‌ലിംഗ് ഫീസ് ഈടാക്കും
ഈ തുക നൽകാതിരിക്കാൻ ക്യാഷ് ഓൺ ഡെലിവറി എന്ന പേയ്മെന്റ് ഓപ്ഷൻ നൽകാതെ ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ ഓൺലൈൻ പേയ്മെന്റ് തിരഞ്ഞെടുക്കുക. അങ്ങനെ ചെയ്യുന്ന പക്ഷം ഹാൻഡ്ലിങ് ഫീ നൽകേണ്ടി വരില്ല.
2021-22 സാമ്പത്തിക വർഷം ഫ്ലിപ്പ്കാർട്ട് 31 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഡെലിവറി നടത്തുമ്പോൾ ഉള്ള ഗതാഗതം, വിപണനം എന്നീ ചെലവുകൾ കാരണം സാമ്പത്തിക വർഷത്തിൽ ഫ്ലിപ്പ്ക്കാർട്ടിന്റെ അറ്റ നഷ്ടം 51 ശതമാനം വർധിച്ച് 4,362 കോടി രൂപയായി.