Home Featured ബെംഗളൂരു നഗരത്തിലെ ഐടി ഹബ്ബുകളിലേക്കുള്ള യാത്ര സുഗമമാക്കാൻ നമ്മ മെട്രോ

ബെംഗളൂരു നഗരത്തിലെ ഐടി ഹബ്ബുകളിലേക്കുള്ള യാത്ര സുഗമമാക്കാൻ നമ്മ മെട്രോ

ബെംഗളൂരു • നഗരത്തിലെ ഐടി ഹബ്ബുകളിലേക്കുള്ള യാത്ര സുഗമമാക്കാൻ നമ്മ മെട്രോ എത്തുന്നു. ഐടി ഹബ്ബായ വൈറ്റ്ഫീൽഡ് -ഐടിപിഎൽ പാതയിലെ ആദ്യ പരീക്ഷണ ഓട്ടം ആരംഭിച്ചു.

വൈറ്റ്ഫീൽഡിൽ നിന്നും ഉജ്ജ്വൽ വിദ്യാലയ, കാഡുഗോഡി സ്റ്റേഷനുകൾ കടന്ന് ട്രെയിൻ ഐടിപിഎൽ സ്റ്റേഷനിൽ എത്തി. 15 കിലോമീറ്റർ ദൂരം വരുന്ന ബയ്യപ്പനഹള്ളി വരെയുള്ള പാതയുടെ ഒരു റീച്ചിലാണ് പരീക്ഷണ ഓട്ടം നടന്നത്. പർപ്പിൾ ലൈനിൽ വരുന്ന പാതയിലെ ബാക്കി ഭാഗങ്ങളിലേക്കുള്ള പരീക്ഷണ ഓട്ടം വരും ദിവസങ്ങളിൽ നടന്നേക്കും. മാർച്ചിൽ പാത പ്രവർത്തനം ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

വൈറ്റ്ഫീൽഡിൽ നിന്നും ഉജ്ജ്വൽ വിദ്യാലയ, കാഡുഗോഡി സ്റ്റേഷനുകൾ കടന്ന് ട്രെയിൻ ഐടിപിഎൽ സ്റ്റേഷനിൽ എത്തി. 15 കിലോമീറ്റർ ദൂരം വരുന്ന ബയ്യപ്പനഹള്ളി വരെയുള്ള പാതയുടെ ഒരു റീച്ചിലാണ് പരീക്ഷണ ഓട്ടം നടന്നത്. പർപ്പിൾ ലൈനിൽ വരുന്ന പാതയിലെ ബാക്കി ഭാഗങ്ങളിലേക്കുള്ള പരീക്ഷണ ഓട്ടം വരും ദിവസങ്ങളിൽ നടന്നേക്കും. മാർച്ചിൽ പാത പ്രവർത്തനം ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

വൈറ്റ്ഫീൽഡിൽ ബിഎ ടിസി ബസ് ടെർമിനൽ, റെയിൽവേ സ്റ്റേഷൻ എന്നിവയ്ക്കു സമീപത്താണു മെട്രോ സ്റ്റേഷൻ നിർമാണം പൂർത്തിയാകുന്നത്. ഇതോടെ പ്രദേശം ഗതാഗത ഹബ്ബായി മാറും. നിലവിൽ വൈറ്റ് ഫീൽഡിലേക്കു പോകുന്നവർ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ഫീഡർ ബസിനെയോ ടാക്സിയെയോ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ഇതു പ്രദേശത്തു മണിക്കൂറുകളോളം ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.

മൈസൂരു റോഡ് രാജരാജേശ്വരി നഗർ ജംക്ഷനിലെ മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചു. കെനി ഹള്ളി റോഡിനെയും മൈസൂരു റോഡിനെയും ബന്ധിപ്പിച്ചാണ് മേൽപാലം നിർമിക്കുന്നത്. കൂടാതെ കെങ്കേരി റോഡിനെയും അന്നപൂർണേശ്വരി റോഡിനെയും ബന്ധിപ്പിച്ച് 2 അടിപ്പാതകളും നിർമിക്കുന്നുണ്ട്. 305 മീറ്റർ നീളം വരുന്ന പാലത്തിന് 71 കോടി രൂപയാണ് ചെലവ് വരിക. 2024 ജൂലൈയിൽ മേൽപാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണു ബിബിഎംപി പ്രതീക്ഷിക്കുന്നത്.

വൈറ്റ്ഫീൽഡിൽ നിന്നും കെആർ പുരത്ത് എത്താൻ തിരക്കേറിയ സമയങ്ങളിൽ ബിഎംടിസി ബസിൽ ഒരു മണിക്കൂർ വരെ എടുക്കാറുണ്ട്. കൃത്യസമയത്ത് കമ്പനിയിൽ എത്താൻ ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. മെട്രോയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. യാത്ര ചെലവ് കുറയ്ക്കാനും യാത്ര സുഗമമാക്കാനും ഇതു സഹായിക്കും.

പോക്കറ്റില്‍ പത്ത് രൂപയുമായി ബര്‍ഗര്‍ വാങ്ങാനെത്തി പെണ്‍കുട്ടി; പിന്നീട് സംഭവിച്ചത്…

പ്രചോദിപ്പിക്കുന്ന ഒട്ടേറെ വാര്‍ത്തകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. മുതിര്‍ന്നവരുടെയും കൊച്ചുകുട്ടികളുടെയുമെല്ലാം ഇത്തരം നിരവധി വാര്‍ത്തകള്‍ സൈബര്‍ ലോകത്ത് വൈറലാകാറുമുണ്ട്. അതില്‍ കുട്ടികളുടെ ചില വീഡിയോകള്‍ക്കും പോസ്റ്റുകള്‍ക്കും കാഴ്ച്ചക്കാര്‍ ഏറെയാണ്. 

ഇത്തരമൊരു പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബര്‍ഗര്‍ വാങ്ങാന്‍ പത്ത് രൂപയുമായി കടയിലെത്തിയ ഒരു പെണ്‍കുട്ടിയുടെ രംഗം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 90 രൂപയുടെ ബര്‍ഗര്‍ വാങ്ങാന്‍ 10 രൂപയുമായി എത്തിയ പെണ്‍കുട്ടിക്ക്, ബാക്കി 80 രൂപ കൂടി തന്‍റെ കയ്യില്‍ നിന്നുമിട്ട് മാതൃകയായിരിക്കുകയാണ് ഈ ഷോപ്പിലെ ജീവനക്കാരന്‍. 

നൊയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനിലുള്ള ബര്‍ഗര്‍ കിങ് ഔട്ട്ലറ്റിലാണ് സംഭവം നടന്നത്. ദീരജ് കുമാര്‍ എന്ന യുവാവാണ് കടയിലെത്തിയ പെണ്‍കുട്ടിക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് ബര്‍ഗര്‍ വാങ്ങി നല്‍കിയത്. പത്ത് രൂപയുടെ നോട്ടുമായാണ് പെണ്‍കുട്ടി കടയിലെത്തിയത്. പെണ്‍കുട്ടി ഓര്‍ഡര്‍ ചെയ്ത ബര്‍ഗറിന്‍റെ വില ആണെങ്കില്‍, 90 രൂപയും. എന്നാല്‍ സ്വന്തം പോക്കറ്റില്‍ നിന്ന് 80 രൂപ കൂടിയിട്ട് പെണ്‍കുട്ടിക്ക് ബര്‍ഗര്‍ നല്‍കുകയായിരുന്നു ദീരജ്. ബര്‍ഗറിന്‍റെ യഥാര്‍ത്ഥ വില പോലും പെണ്‍കുട്ടിയെ അറിയിച്ചില്ല.  അങ്ങനെ ബര്‍ഗറുമായി സന്തോഷത്തോടെ കുട്ടി കടയില്‍ നിന്നിറങ്ങി. 

ഷോപ്പിലുണ്ടായിരുന്ന മറ്റൊരാളാണ് ഈ രംഗം ഫോട്ടോയെടുത്ത് ട്വിറ്ററിലൂടെ പങ്കുവച്ചത്. വൈറലായ പോസ്റ്റ് ബര്‍ഗര്‍ കിങ്ങിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കുവച്ചിട്ടുണ്ട്. സംഭവം വൈറലായതോടെ ദീരജ് കുമാറിന് കയ്യടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൈബര്‍ ലോകം. നിരവധി പേര്‍ ദീരജിനെ അഭിനന്ദിച്ചുകൊണ്ടും സ്നേഹം അറിയിച്ചും കമന്‍റ് ചെയ്തു. 

You may also like

error: Content is protected !!
Join Our WhatsApp Group