ബംഗളൂരു: മെട്രോ നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ലക്കസാന്ദ്ര ഭൂഗർഭ സ്റ്റേഷന് സമീപം ബന്നാർഘട്ട റോഡ് ഒരു വർഷത്തേക്ക് ഭാഗികമായി അടക്കാനുള്ള ബാംഗ്ലൂർ മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡിന്റെ (ബി.എം.ആർ.സി.എല്‍) ഉത്തരവ് ബംഗളൂരു ട്രാഫിക് പൊലീസിന്റെ നിർദേശത്തെ തുടർന്ന് താല്‍ക്കാലികമായി മരവിപ്പിച്ചു.