Home Featured ബെംഗളൂരു : ലാൽബാഗിൽ സന്ദർശക ഫീസ് വർധിപ്പിച്ചു.

ബെംഗളൂരു : ലാൽബാഗിൽ സന്ദർശക ഫീസ് വർധിപ്പിച്ചു.

by admin

ബെംഗളൂരു : ബെംഗളൂരുവിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലാൽബാഗ് ഉദ്യാനത്തിൽ (ബൊട്ടാണിക്കൽ ഗാർഡൻ) സന്ദർശക ഫീസ് വർധിപ്പിച്ചു.12 വയസ്സിനുമുകളിലുള്ളവരുടെ ടിക്കറ്റ് നിരക്ക് 30 രൂപയിൽനിന്ന് 50 രൂപയായും ആറു മുതൽ 12 വയസ്സുവരെയുള്ളവരുടേത് പത്ത് രൂപയിൽനിന്ന് 20 രൂപയായുമാണ് വർധിപ്പിച്ചത്.

സംസ്ഥാന ഹോർട്ടികൾച്ചറൽ വകുപ്പിനു കീഴിലാണ് ലാൽബാഗ്. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിൽ ലാൽബാഗിലെ സ്ഥിരം സന്ദർശകർ പ്രതിഷേധിച്ചു. ഒട്ടേറെ പേർ ദിവസവും ലാൽബാഗിൽ നടക്കാനെത്താറുള്ളതാണ്. ഉദ്യാനം പരിപാലിക്കുന്നതിനുള്ള ചെലവ് വർധിച്ചെന്നു പറഞ്ഞാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെയും റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെയും ഭാഗമായി ഇവിടെ നടന്നുവരുന്ന പുഷ്‌പ പ്രദർശനം കാണാൻ ലക്ഷക്കണക്കിന് സന്ദർശകർ എത്താറുണ്ട്.

റേപ്പ്’ നടന്നു; പിന്നാലെ റേപ്പിസ്റ്റുമായി സല്ലപിച്ച്‌ ‘അതിജീവിത’; വാട്സ്‌ആപ്പ് ചാറ്റ് പുറത്തായതോടെ പ്രതിയെ വെറുതെവിട്ട് കോടതി

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ യുവാവിനെ വെറുതെവിട്ട് കോടതി. യുവതിയെ ബലാത്കാരമായി പീഡിപ്പിച്ചെന്ന വാദത്തെ തള്ളുന്ന വാട്സ്‌ആപ്പ് ചാറ്റ് പുറത്തുവന്നതോടെയാണ് പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയത്.പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍ പീഡനം നടന്നുവെന്ന് പറയപ്പെടുന്ന സമയത്തിന് ശേഷം കുറ്റാരോപിതന് യുവതി അയച്ച സന്ദേശങ്ങള്‍ ഇതിന് കടകവിരുദ്ധമായിരുന്നു. ലൈംഗികമായി ഉപദ്രവിച്ച ഒരാളോട് ഇതുപോലെ സൗഹാർദപരമായി സംസാരിക്കാനോ സന്ദേശം അയക്കാനോ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

അതിനാല്‍ യുവതിയെ ബലാത്കാരമായി പീഡിപ്പിച്ചുവെന്ന വാദം കോടതി തള്ളുകയും പ്രതിയായ യുവാവിനെ വെറുതെ വിടുകയുമായിരുന്നു.നിർബന്ധിത ലൈംഗിക ബന്ധമാണ് നടന്നതെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. എന്നാല്‍ ഈ വാദത്തെ തള്ളുന്ന രീതിയിലായിരുന്നു അതിജീവിതയും കുറ്റാരോപിതനും തമ്മിലുള്ള സംസാരം. ഇരുകൂട്ടരും തമ്മില്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നിട്ടുള്ളതെന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.നിർബന്ധിത ലൈംഗികബന്ധത്തിന് ശേഷം സല്ലപിച്ച്‌ സംസാരിക്കുന്നത് അസംഭവ്യമാണെന്ന് ചാറ്റുകള്‍ വായിച്ച കോടതി വ്യക്തമാക്കി. പരാതിക്കാരിയായ പെണ്‍കുട്ടി വിദ്യാഭ്യാസ സമ്ബന്നയും പക്വതയുള്ള സ്ത്രീയുമാണ്.

അതിനാല്‍ സംഭവം നടന്നതായി പറയപ്പെടുന്ന സമയത്തിന് ശേഷം യുവതി അയച്ച സന്ദേശങ്ങള്‍ ലൈംഗികാരോപണത്തെ തള്ളുന്നു. മാത്രവുമല്ല സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് പരാതി ഉയർന്നതെന്നും ഡല്‍ഹി കോടതി നിരീക്ഷിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group