ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് നോൺ എ.സി. സ്ലീപ്പർ ബസ് സർവീസുമായി കർണാടക ആർ.ടി.സി. ഡിസംബർ ആറിന് സർവീസ് ആരംഭിക്കും. തിരിച്ചുള്ള സർവീസ് ഏഴിനും ആരംഭിക്കും. മാനന്തവാടി വഴിയാണ് സർവീസ്. 950 രൂപയാണ് ടിക്കറ്റ് നിരക്ക്. വാരാന്ത്യങ്ങളിൽ നിരക്ക് കൂടും. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആദ്യമായിട്ടാണ് കർണാടക ആർ.ടി.സി. കോഴിക്കോട്ടേട്ടക്ക് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്.
സമയക്രമം: ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്ന് ദിവസവും രാത്രി 8.45-ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ 5.45-ന് കോഴിക്കോട് സ്റ്റാൻഡിലെത്തും. മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാൻഡ് (രാത്രി 9.15), രാജരാജേശ്വരിനഗർ (9.20), കെങ്കേരി ടി.ടി.എം.സി. (9.30) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മാനന്തവാടിയിൽ പുലർച്ചെ 3.15-നും കല്പറ്റയിൽ പുലർച്ചെ നാലിനും എത്തും. കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് രാത്രി 9.15-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5.25-ന് ശാന്തിനഗർ ബസ് സ്റ്റാൻഡിലെത്തും. 9.55-ന് താമരശ്ശേരിയിലും 11.25-ന് കല്പറ്റയിലും എത്തും.
കോട്ടയത്തേക്കും സ്ലീപ്പർ: കോട്ടയത്തേക്കും നോൺ എ.സി. സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കാൻ കർണാടക ആർ.ടി.സി. ഒരുങ്ങുന്നു. പല്ലക്കി ബസുകളായിരിക്കും സർവീസ് നടത്തുന്നത്. അന്തിമാനുമതിക്കായി കാക്കുകയാണെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.
പ്രത്യേക സർവീസ്ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഇതുവരെ 12 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. ഈ ബസുകളിലും ടിക്കറ്റ് വേഗം വിറ്റഴിയുകയാണ്. കർണാടക ആർ.ടി.സി.ഇതുവരെ 12 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു.
ആന്ധ്രയില്‍ വഖഫ് ബോര്‍ഡ് പിരിച്ചുവിട്ട് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍
ആന്ധ്രപ്രദേശ് വഖഫ് ബോർഡ് പിരിച്ചുവിട്ട് ചന്ദ്രബാബു നായിഡു സർക്കാർ. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോണ്‍ഗ്രസ് സർക്കാർ നിയമിച്ച ബോർഡാണ് പിരിച്ചുവിട്ടത്.ബോർഡ് കാലങ്ങളായി പ്രവർത്തനരഹിതമാണെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും കാണിച്ചാണു നടപടി. കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനു പിന്നാലെയുള്ള വിവാദങ്ങള്‍ക്കിടെയാണു എൻഡിഎ സഖ്യത്തിന്റെ ഭാഗമായ നായിഡുവിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.2023 ഒക്ടോബറില്‍ ജഗൻമോഹൻ സർക്കാർ പുറത്തിറക്കിയ ഉത്തരവാണ് ആന്ധ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം റദ്ദാക്കിയത്.
11 അംഗ ബോർഡിനെയാണ് മുൻ സർക്കാർ നിയമിച്ചിരുന്നത്. ഇതില്‍ മൂന്നുപേർ തെരഞ്ഞെടുക്കപ്പെട്ടവരും ബാക്കിയുള്ളവർ നാമനിർദേശം ചെയ്യപ്പെട്ടവരുമായിരുന്നു. എന്നാല്‍, വഖഫ് ബോർഡ് നിയമനം ചോദ്യംചെയ്തുകൊണ്ടുള്ള ഹരജി പരിഗണിച്ച് 2023 നവംബർ ഒന്നിന് ആന്ധ്ര ഹൈക്കോടതി ചെയർമാന്റെ നിയമനം സ്റ്റേ ചെയ്തു.ഇതിനു പിന്നാലെ കാലങ്ങളായി വഖഫ് ബോർഡ് പ്രവർത്തനരഹിതമായി തുടരുകയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണു സർക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയതെന്ന് ന്യൂനപക്ഷ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചും വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും ബോർഡിന്റെ കാര്യക്ഷമമായ പ്രവർത്തനവും ലക്ഷ്യമിട്ടാണ് 2023 ഒക്ടോബർ 21ലെ സർക്കാർ ഉത്തരവ് പിൻവലിക്കുന്നതെന്നും ന്യൂനപക്ഷക്ഷേമ മന്ത്രാലയം സെക്രട്ടറി കാത്തി ഹർഷ്വർധൻ വ്യക്തമാക്കി. അംഗങ്ങളുടെ നിയമനം ചോദ്യംചെയ്തുള്ള ഹരജികളിലുള്ള ഹൈക്കോടതിയുടെ സ്റ്റേ നടപടി നിലനില്‍ക്കുന്നതിനാല്‍ വഖഫ് ബോർഡ് നിർജീവമായിക്കിടക്കുകയാണെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി എൻ. മുഹമ്മദ് ഫാറൂഖ് പ്രതികരിച്ചു.
ഈ സാഹചര്യം മറികടക്കാൻ വേണ്ടിയാണ് പഴയ ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചതെന്നും ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിലും ന്യൂനപക്ഷക്ഷേമത്തിലും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപടിയെ ബിജെപി നേതാവും ഐടി സെല്‍ തലവനുമായ അമിത് മാളവ്യ സ്വാഗതം ചെയ്തിട്ടുണ്ട്. ഒരു മതേതര രാജ്യത്തില്‍ വഖഫ് ബോർഡിനെ പിന്തുണയ്ക്കുന്ന ഒരു നിയമവും ഭരണഘടനയിലില്ലെന്നാണ് മാളവ്യ ചൂണ്ടിക്കാട്ടിയത്. അതേസമയം, കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെ നിലപാട് നിർണായകമാണ്.
ന്യൂനപക്ഷ സംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് തെരഞ്ഞെടുപ്പിനുശേഷവും നായിഡുവും ടിഡിപിയും വ്യക്തമാക്കിയിരുന്നു. വഖഫ് ഭേദഗതി നിയമം അംഗീകരിക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം വ്യക്തമാക്കിട്ടുള്ളത്.