ബെംഗളൂരു∙ ശബരിമല, ക്രിസ്മസ് തിരക്കിനെ തുടർന്ന് ബയ്യപ്പനഹള്ളി ടെർമിനൽ (എസ്എംവിടി)–തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്പെഷൽ പ്രതിവാര ട്രെയിനിന്റെ സർവീസ് ജനുവരി 29 വരെ നീട്ടി. കോട്ടയം വഴിയുള്ള ട്രെയിനിന്റെ ജനുവരി 8 വരെയുള്ള ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. 16 എസി ത്രീ ടയർ, 2 സ്ലീപ്പർ കോച്ചുകളുള്ള സ്പെഷൽ ട്രെയിനിൽ 30% അധിക ടിക്കറ്റ് നിരക്ക് ഈടാക്കും. ചൊവ്വാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്നും ബുധനാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നുമാണു സർവീസ്. ഓണം സ്പെഷലായി ഓഗസ്റ്റിൽ അനുവദിച്ച ട്രെയിനിന്റെ സർവീസ് ദസറ, ദീപാവലി തിരക്കിനെ തുടർന്ന് നവംബർ 6 വരെ നേരത്തെ നീട്ടിയിരുന്നു.
ഏറ്റുമാനൂരും സ്റ്റോപ്സ്പെഷൽ ട്രെയിനിന് എറണാകുളത്തിനും കോട്ടയത്തിനും ഇടയ്ക്ക് ഏറ്റുമാനൂരിലും പുതുതായി ഒരു മിനിറ്റ് സ്റ്റോപ് അനുവദിച്ചു. കെആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ.
ബയ്യപ്പനഹള്ളി ടെർമിനൽ– തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ (06084) നവംബർ 13, 20,27, ഡിസംബർ 4,11,18,25, ജനുവരി 1,8,15,22,29 ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.45ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളി– ബയ്യപ്പനഹള്ളി സ്പെഷൽ (06083) നവംബർ 12, 19, 26, ഡിസംബർ 3,10,17,24,31, ജനുവരി 7,14,21,28 ദിവസങ്ങളിൽ വൈകിട്ട് 6.05ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55നു ബയ്യപ്പനഹള്ളിയിലെത്തും.
മരുമകളെ ടിവി കാണാനോ ഒറ്റയ്ക്ക് ക്ഷേത്രത്തില്‍ പോകാനോ അനുവദിക്കാത്തത് ക്രൂരതയല്ല; ആത്മഹത്യാ പ്രേരണയായി കണാനാവില്ല’: ബോംബെ ഹൈക്കോടതി
മരുമകളെ ടി വി കാണാന്‍ അനുവദിക്കാത്തത് ക്രൂരതയല്ലെന്നും ആത്മഹത്യാ പ്രേരണയായി കണാനാവില്ലെന്നും ബോംബെ ഹൈക്കോടതി.ഭാര്യ ജീവനൊടുക്കിയ സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെയും കുടുംബത്തെയും കോടതി വെറുതെ വിടുകയും ചെയ്തു. 20 വര്‍ഷം മുമ്ബ് കീഴ്‌കോടതി വിധിച്ച ശിക്ഷയാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.ജസ്റ്റിസ് അഭയ് എസ് വാഗ്‌വാസേയുടെ സിംഗിള്‍ ജഡ്ജി ബെഞ്ചാണ് ഒക്ടോബർ 17ന് വിധി പുറപ്പെടുവിച്ചത്. തയാറാക്കിയ ഭക്ഷണത്തിന്റെ പേരില്‍ യുവതിയെ പരിഹസിക്കുകയും ടിവി കാണാനോ അയല്‍ക്കാരെ കാണാനോ അനുവദിക്കാറുണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
ഒറ്റയ്ക്ക് അമ്ബലത്തില്‍ പോകാൻ അനുവദിച്ചിരുന്നില്ല. രാത്രി കാർപെറ്റില്‍ കിടത്തിയിരുന്നതായും അർധരാത്രി വെള്ളമെടുക്കാൻ നിർബന്ധിച്ചതായും യുവതിയുടെ കുടുംബാംഗങ്ങള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ ഇവര്‍ താമസിക്കുന്ന ഗ്രാമത്തില്‍ അര്‍ധരാത്രി വിതരണത്തിനായി വെള്ളം എത്തുന്നത് സാധാരണയാണെന്നും എല്ലാ വീട്ടുകാരും പുലര്‍ച്ചെ 1.30 മണി സമയത്ത് വെള്ളം എടുക്കാറുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കാർപ്പെറ്റില്‍ കിടത്തുന്നതോ അയല്‍ക്കാരുമായി ഇടപഴകാൻ അനുവദിക്കാത്തതോ ഏതുതരത്തിലുള്ള ക്രൂരതയാണെന്ന് വ്യക്തമാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം കുറ്റകൃത്യങ്ങള്‍ ഒന്നും 498 എ യില്‍ ഉള്‍പ്പെടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.2002 ഡിസംബര്‍ 24ലായിരുന്നു യുവതിയുടെ വിവാഹം. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും മാനസികവും ശാരീരികവുമായ പീഡനത്തെത്തുടര്‍ന്ന് 2003 മെയ് ഒന്നിന് യുവതി ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ ആത്മഹത്യാ പ്രേരണാ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനെത്തുടര്‍ന്ന് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു