റണ്‍വേയിലെത്തിയ ശേഷം വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ വലഞ്ഞു. അലയൻസ് എയറിന്റെ ബെംഗളൂരു-കൊച്ചി വിമാനമാണ് റദ്ദാക്കിയത്.വിമാനത്തിന്റെ ചില്ലില്‍ പൊട്ടലുണ്ടെന്ന് പറഞ്ഞാണ് വിമാനം റദ്ദാക്കിയതെന്നാണ് യാത്രക്കാർ അറിയിച്ചത്. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ബെംഗളൂരുവില്‍ കുടുങ്ങി. കൊച്ചി വഴി ലക്ഷദ്വീപിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. വിമാനം റദ്ദാക്കിയെന്നും പകരം സംവിധാനം ഒരുക്കാനാവില്ലെന്നുമാണ് അലയൻസ് എയർ അധികൃതർ അറിയിച്ചതെന്ന് യാത്രക്കാർ ആരോപിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നല്‍കാമെന്ന് മാത്രമാണ് അധികൃതർ അറിയിച്ചത്. ഇതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് യാത്രക്കാർ.
യാത്രക്കാരിക്ക് വൃത്തിഹീനമായ സീറ്റ് നല്‍കി; ഇന്‍ഡിഗോയ്ക്ക് 1.5 ലക്ഷം രൂപയുടെ പിഴ
യാത്രക്കാരിക്ക് വൃത്തിഹീനമായ സീറ്റ് നല്‍കിയ ഇന്‍ഡിഗോ വിമാന കമ്ബനിക്ക് 1.5 ലക്ഷം രൂപ പിഴയിട്ട് ഡല്‍ഹി യാത്രക്കാരിക്കുണ്ടായ മാനസിക ബുദ്ധിമുട്ടും വേദനയും കണക്കിലെടുത്ത് ഇവര്‍ക്ക് 1.5ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
2025 ജനുവരി 2ന് ബകുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് നടത്തിയ യാത്രയിലാണ് ഇവര്‍ക്ക് മോശം സീറ്റ് ലഭിച്ചത്. ഇത് സംബന്ധിച്ച് പിങ്കി ക്രൂവിനോട് പരാതിപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. എന്നാല്‍ പിങ്കിക്ക് മറ്റൊരു സീറ്റ് നല്‍കിയെന്നായിരുന്നു വിമാന കമ്ബനിയുടെ എതിര്‍വാദം. അവര്‍ സ്വമേധയാ ന്യൂഡല്‍ഹിയിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കിയെന്നും കമ്ബനി ചൂണ്ടിക്കാട്ടി.എന്നാല്‍ തെളിവുകള്‍ ചൂണ്ടിക്കാട്ടി യാത്രക്കാരിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് വിമാനക്കമ്ബനിക്ക് ഉപഭോക്തൃ ഫോറം പിഴ ഇടുകയായിരുന്നു. യുവതിക്ക് 1.5ലക്ഷം രൂപ നഷ്ടപരിഹാരവും വ്യവഹാര ചെലവുകള്‍ക്കായി 25,000 രൂപ നല്‍കാനും ആവശ്യപ്പെട്ടു.