ബെംഗളൂരു : ഓണത്തോട് അടുത്തദിവസം ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കുള്ള സ്വകാര്യ ബസുകളിലും വിമാനത്തിലും ഒരേനിരക്ക്.സെപ്റ്റംബർ മൂന്നിന് പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്ക് ഈടാക്കുന്നത് 3,500 രൂപ വരെയാണ്. ഇതേ ദിവസം 3,640 രൂപയ്ക്ക് വിമാനത്തിലും ടിക്കറ്റ് ലഭിക്കും. പൊതുമേഖലാ വിമാനക്കമ്പനിയായ അലയൻസ് എയറിന്റെ സർവീസിലാണ് ഓണത്തോടനുബന്ധിച്ച് ഏറ്റവും കുറവ് നിരക്ക്. നേരിട്ടുള്ള ഈ സർവീസ് ബെംഗളൂരുവിൽനിന്ന് ഒന്നരമണിക്കൂറിൽ കൊച്ചിയിലെത്തും.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും ഇൻഡിഗോയിലും 3,750 രൂപയിൽ താഴെ നിരക്കിൽ ടിക്കറ്റുള്ളപ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്.തിരുവോണത്തിന് അമ്പതുദിവസത്തോളം ബാക്കിയുള്ളപ്പോഴാണ് സ്വകാര്യ ബസുകൾ സാധാരണയെക്കാൾ ഇരട്ടിയിലധികം നിരക്ക് വാങ്ങുന്നത്. ഓണമടുക്കുമ്പോൾ ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. മുൻവർഷം മൂന്നിരട്ടിവരെ നിരക്ക് ഈടാക്കിയിരുന്നു
ചെന്നൈയിൽനിന്ന് എറണാകുളത്തേക്കും സ്വകാര്യ ബസുകളിൽ 3,500 രൂപയോളം ഈടാക്കുന്നുണ്ട്. ഇതേ റൂട്ടിൽ വിമാനത്തിൽ 3,750 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും.സാധാരണ ദിവസങ്ങളിൽ ഒരുമാസംമുൻപ് ബുക്ക്‌ചെയ്‌താൽ ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് 3,000 രൂപയിൽ താഴെ നിരക്കിൽ വിമാന ടിക്കറ്റ് ലഭിക്കും. ഓണക്കാലമായതിനാലാണ് നിരക്ക് വർധിപ്പിച്ചതെങ്കിലും ബസ് നിരക്ക് വർധനയുമായി താരതമ്യംചെയ്യുമ്പോൾ കുറവാണ്.
ഓടുന്ന ബസില്‍ പ്രസവം, ജനിച്ചയുടനെ ആണ്‍കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്നു; വളര്‍ത്താൻ സാഹചര്യമില്ലെന്ന് മാതാപിതാക്കള്‍
ഓടുന്ന ബസില്‍ ജനിച്ച ആണ്‍കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് മാതാപിതാക്കള്‍. മഹാരാഷ്ട്രയിലെ പ്രഭാനിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.ഓടിക്കൊണ്ടിരുന്ന പ്രൈവറ്റ് സ്ലീപ്പര്‍ ബസിലായിരുന്നു സംഭവം. തുടര്‍ന്ന് റിഥിക എന്ന യുവതിയെയും അവരുടെ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന യുവാവിനെയും സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഭാര്യാ-ഭര്‍ത്താക്കന്മാരാണെന്ന് പറയുന്നുണ്ടെങ്കിലും തെളിവില്ല എന്നാണ് പൊലീസ് പറയുന്നത്.
ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് ബസില്‍ നിന്ന് കുട്ടിയെ ഇവര്‍ വലിച്ചെറിയുന്നത്. കുഞ്ഞ് ജനിച്ച ഉടനെ തുണിയില്‍ പൊതിഞ്ഞ് എറിയുകയായിരുന്നു. എന്തോ ഒന്ന് പുറത്തേക്ക് വീഴുന്നത് ശ്രദ്ധിച്ച ബസ് ഡ്രൈവര്‍ അപ്പോള്‍ തന്നെ കാര്യം അന്വേഷിച്ചിരുന്നു. അപ്പോള്‍ ഭാര്യ ഛര്‍ദ്ദിച്ചതാണെന്നാണ് റിഥികയുടെ കൂടെയുണ്ടായിരുന്ന അല്‍ത്താഫ് എന്ന യുവാവ് പറഞ്ഞത്.പിന്നീട് റോഡില്‍ വീണുകിടക്കുന്ന കുഞ്ഞിനെ ഒരു വഴിയാത്രക്കാരനാണ് കണ്ടത്. അയാള്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. പക്ഷേ കുട്ടി മരിച്ചിരുന്നു. സംഭവത്തില്‍ റിഥികയേയും അല്‍ത്താഫിനേയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയെ വളര്‍ത്താനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് വലിച്ചെറിഞ്ഞത് എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇരുവരും പൂനെയില്‍ ഒന്നരവര്‍ഷമായി ഒരുമിച്ച് കഴിയുകയാണെന്നും വിവാഹിതരാണെന്ന് പറയുന്നുണ്ടെങ്കിലും അതിനുള്ള ഒരു തെളിവും അവരുടെ പക്കല്‍ ഇല്ലെന്നും പൊലീസ് പറയുന്നു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം യുവതിയെ ചികിത്സയ്ക്കുവേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.