ബാംഗ്ലൂര്‍ കേരള സമാജം ഷോര്‍ട്ട് ഫിലിം മത്സരവും ഷോര്‍ട്ട് ഫിലിംഫെസ്റ്റിവലും സംഘടിപ്പിക്കുന്നു. സാമൂഹികവും സാംസ്കാരികവും മാനുഷികവുമായ ഏതും ഹ്രസ്വ ചിത്രത്തിന് വിഷയമാക്കാവുന്നതാണ്. 5 മുതല്‍ 30 മിനുട്ട് വരെ ഉള്ള ചിത്രങ്ങള്‍ ഡോക്യുമെന്ററി, അനിമേഷന്‍, ലൈവ് ആക്ഷന്‍ , കോമഡി,ഡ്രാമ എന്നീ വിഭാഗത്തിലുള്ളവയും ആവാം.
തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ ഫെബ്രവരി 27 ന് ഇന്ദിരാ നഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.ഫെബ്രവരി 15 വരെ എന്ട്രികള്‍ സ്വീകരിക്കുന്നതാണ്. ഒന്നാം സമ്മാനം 20000 രൂപയും ട്രോഫിയും ലഭിക്കും . മികച്ച ഡയരക്ടര്‍, നടന്‍ , നടി എന്നിവര്‍ക്ക് 5000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മൂന്ന് സിനിമകള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും.
ഇത് സംബന്ധിച്ച യോഗത്തില്‍ കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡണ്ട് സുധീഷ് പി കെ , കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ , ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
വിശദ വിവരങ്ങള്‍ക്ക് 9880066695,9845319619

=========================ALSO READ=======================
ഇന്റർനാഷണൽ ബൈക്ക് റൈഡർക്കു ബാംഗ്ലൂരിൽ സ്വികരണം
കോഴിക്കോട് നിന്ന് യാത്ര തിരിച്ചു 32 രാജ്യങ്ങൾ സന്ദർശിച്ചു സൗത്ത് ആഫ്രിക്ക വരെ യാത്ര ചെയ്യുന്ന ദിൽഷാദ് എന്ന ബൈക്ക് യാത്രികന് ബാംഗ്ലൂർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഇന്ദിരാ നഗറിലുള്ള സമാജം ഓഫീസിൽ വച്ച് സീകരണം നൽകി .
ബാംഗ്ലൂരിൽ നിന്ന് ബോംബയിലേക്കുള്ള യാത്ര കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് ജേക്കബ് വർഗീസ് ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു .കേരള സമാജം ഖജാൻജി പി വി എൻ ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് , സിറ്റി സോൺ ചെയർമാൻ ലിന്റോ കുര്യൻ ,കന്റോൺമെന്റ് വൈസ് ചെയർമാൻ മുരളി ,ഈസ്റ്റ് സോൺ ചെയർമാൻ വിനു ,വൈസ് ചെയർമാൻ സോമരാജ് ,രഘു പി കെ, വിനോദ്,ബിജു തുടങ്ങിയവർ ചേർന്ന് ബാംഗ്ലൂരിൽ നിന്നും യാത്ര അയപ്പ് നൽകി