Home Featured ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

by admin

ബെംഗളൂരുവില്‍ നിന്നും യാത്രക്കാരുമായി കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിനു തീപിടിച്ചു. പുലർച്ചെ ഒരു മണിയോടെ മൈസൂരുവിലെ മദ്ദൂരിലാണ് സംഭവം.ടയറിന്റെ ഭാഗത്തു നിന്നാണ് തീപടർന്നത്. ആളപായമില്ലെങ്കിലും യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. ബാഗിനകത്ത് പണവും വിലപിടിപ്പുള്ള രേഖകളും ഉണ്ടായിരുന്നതായി പല യാത്രക്കാരും പറഞ്ഞു.

ടയറിന്റെ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടതോടെ ബസ് നിർത്തുകയും ഉറക്കത്തിലായിരുന്ന യാത്രക്കാരെ വിളിച്ചുണർത്തി പുറത്തിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. ബസിന്റെ പകുതി ഭാഗവും കത്തിനശിച്ചു. പെരുവഴിയിലായ യാത്രക്കാരെ പിന്നാലെ വന്ന സ്വകാര്യ ബസുകളില്‍ കയറ്റി നാട്ടിലേക്ക് അയക്കുകയായിരുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.മോഹനന്‍ സംവിധാനം ചെയ്ത ‘ഒരു ജാതി ജാതകം’ സിനിമയ്‌ക്കെതിരായ ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് കോടതി നോട്ടീസ് അയയ്ക്കും. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ അവഹേളന പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഷഖിയ എസ് പ്രിയംവദയാണ് കോടതിയെ സമീപിച്ചത്.ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

സിനിമയിലെ സംഭാഷണങ്ങളും വാക്കുകളും വിവേചനത്തെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യന്റെ അന്തസ് ലംഘിക്കുകയും ചെയ്യുന്നതാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നു.ജനുവരി 31 നാണ് ‘ഒരു ജാതി ജാതകം’ തിയറ്ററുകളിലെത്തിയത്. രാകേഷ് മാന്തോടിയുടേതാണ് തിരക്കഥ. ബാബു ആന്റണി, ഇഷ തല്‍വാര്‍ സയനോര ഫിലിപ്പ്, പി.പി.കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. റിലീസിനു ശേഷം മോശം അഭിപ്രായമാണ് സിനിമയ്ക്കു ലഭിച്ചത്. ക്വീര്‍ കമ്യൂണിറ്റിക്കെതിരായ സിനിമയെന്ന് ആദ്യദിനം മുതലേ വിമര്‍ശനം ഉയര്‍ന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group