തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ ഡ്രോണ്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം.ബെംഗളൂരു, ചെന്നൈ, കേരളം എന്നിവിടങ്ങളില്‍ ആക്രമണമുണ്ടാകുമെന്നാണു സന്ദേശം. ഇന്ന് ഉച്ചയോടെ ബെംഗളൂരു വിമാനത്താവളത്തിലാണു സന്ദേശം എത്തിയത്.ഇതോടെ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനു മുൻപു വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണികള്‍ ഇമെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു.
പിന്നീട് അവയെല്ലാം വ്യാജ സന്ദേശങ്ങളായിരുന്നുവെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ ഡ്രോണ്‍ ആക്രമണമെന്ന ഭീഷണി ഇതാദ്യമാണ്.തിരുവനന്തപുരം വിമാനത്താവളത്തില്‍ അസാധാരണ സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ഇമെയില്‍ സന്ദേശത്തില്‍ തിരുവനന്തപുരം വിമാനത്താവളമെന്നു പറഞ്ഞിട്ടില്ല. എന്നാല്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ വർധിപ്പിച്ചതാണെന്നും അധികൃതർ അറിയിച്ചു
തിരുവനന്തപുരം വിമാനത്താവളത്തിൽ അസാധാരണ സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ഇമെയിൽ സന്ദേശത്തിൽ തിരുവനന്തപുരം വിമാനത്താവളമെന്നു പറഞ്ഞിട്ടില്ല. എന്നാൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷ വർധിപ്പിച്ചതാണെന്നും അധികൃതർ അറിയിച്ചു.
വിവാഹ മോചനം തേടിയത് ഇഷ്ടമായില്ല, പ്രതികാരമായി യുവതിയുടെ പേരിലുള്ള ബൈക്കില്‍ നിയലംഘനം പതിവാക്കി ഭര്‍ത്താവ്
വിവാഹ മോചനത്തിനാവശ്യപ്പെട്ടതിന് പ്രതികാരമായി ഭാര്യയുടെ പേരിലുള്ള ബൈക്കില്‍ നിയമലംഘനം പതിവാക്കി ഭർത്താവ്.യുവതിയുടെ പിതാവ് സ്ത്രീധനമായി നല്‍കിയ ബൈക്കിലാണ് ഭർത്താവ് നിയലംഘനം നടത്തുന്നത്. ബിഹാറിലെ മുസാഫർപുരിയിലെ കാസി മുഹമ്മദ്പുരിലാണ് സംഭവം.
ഒരു വർഷം മുൻപ് നടന്ന വിവാഹത്തിൻ്റെ ഭാഗമായി വധുവിൻ്റെ പിതാവ് നല്‍കിയ ബൈക്ക് രജിസ്റ്റർ ചെയ്ത് നല്‍കിയിരുന്നത് യുവതിയുടെ പേരിലായിരുന്നു. വിവാഹത്തിന് ശേഷം ഒന്നര മാസം കഴിഞ്ഞത് മുതല്‍ ദമ്ബതികള്‍ക്കിടയില്‍ തർക്കങ്ങള്‍ പതിവായി. ബന്ധത്തിലെ വിള്ളലിനെ തുടർന്ന് യുവതി വീട് വിട്ട് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. പിന്നാലെ വിവാഹ മോചനത്തിന് യുവതി കോടതിയെ സമീപ്പിച്ചു. യുവതിയുടെ ഈ പ്രവർത്തി ഇഷ്ടമാകാതെ വന്ന ഭർത്താവ് പ്രതികാരമെന്നോണം സ്ത്രീധനമായി കിട്ടിയ ബൈക്കില്‍ മനപ്പൂർവം നിയമ ലംഘനങ്ങള്‍ നടത്തി.
നിയമലംഘനങ്ങളെ തുടർന്ന് പിഴയായി വരുന്ന ട്രാഫിക് ചെലാനുകള്‍ യുവതിയുടെ ഫോണിലേക്ക് അറിയിപ്പായി എത്തിയിരുന്നു. ആദ്യമൊക്കെ യുവതി പിഴ അടച്ചിരുന്നെങ്കിലും നിയമലംഘനം പതിവായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ വണ്ടി തിരികെ നല്‍കാൻ ഇയാള്‍ തയ്യാറായിട്ടില്ല.. നിലവില്‍ യുവതി പട്ന ട്രാഫിക് പൊലീസില്‍ പരാതി നല്‍കി നടപടിക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ വിവാഹ മോചന വിധി വരാതെ താൻ വണ്ടി തിരികെ നല്‍കില്ലെന്നാണ് യുവാവിൻ്റെ പക്ഷം.