ബംഗളുരു : പെരുമ്പാടിക്ക് സമീപം ബിട്ടംഗലിൽ നാഷണൽ സർവിസ് & ലോജിസ്റ്റിക്കിന്റെ ബംഗളുരു – കണ്ണൂർ. ബസ്സ് അപകടത്തിൽ പെട്ടു.നിർത്തിയിട്ട ലോറികൾ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പുതുതായി ഓവ്‌ചാൽ നിർമ്മിക്കാനെടുത്ത കുഴിയിലേക്ക് ടയർ താഴ്ന്നു പോവുകയായിരുന്നു.
തലനാരിഴയ്ക്ക് ഒരു വലിയ അപകടം ഒഴിവാവുകയായിരുന്നു. റോഡ് മോശമായതിനാലും അറ്റക്കുറ്റപ്പണികൾ നടക്കുന്നതിലാനും കൂടുതൽ ബസ്സുകളും വിരാജ് പേട്ട വഴി മാത്രമാണ് യാത്ര ചെയ്യുന്നത് പരമാവധി വലിയ വാഹനങ്ങൾ ഈ റോഡ് ഒഴിവാക്കിയാണ് യാത്ര ചെയ്യുന്നത്പുലർച്ചെ 4 മണിക്കായിരുന്നു അപകടം, 5:45 ആയപ്പോളേക്കും ക്രൈൻ എത്തുകയും കുഴിയിൽ നിന്നും വലിച്ചു കയറ്റി യാത്ര പുനരാരംഭിച്ചു.
കാര്‍ തിരിക്കവെ ഐ20 കാറില്‍ മഴവെള്ളം തെറിച്ചു, യുവാവിന്‍റെ വിരല്‍ കടിച്ച് മുറിച്ചു; സംഭവം ബെംഗളൂരു ലുലുമാളിനടുത്ത്
വാഹനം തിരിക്കുന്നതിനിടെ അബദ്ധത്തില്‍ മറ്റൊരു കാറിലേക്ക് വെള്ളം തെറിച്ചതിന് യുവാവിന്‍റെ കൈവിരല്‍ കടിച്ച് മുറിച്ച് കാർ ഡ്രൈവർ.ബെംഗളൂരുവില്‍ ലുലുമാള്‍ അണ്ടർ പാസിനടുത്താണ് ദാരുണമായ സംഭവം നടന്നത്. ജയന്ത് ശേഖർ എന്ന യുവാവിന്‍റെ മോതിര വിരലാണ് കടിച്ചെടുത്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതു മണിയോടെ ലുലുമാള്‍ അണ്ടർ പാസിനടുത്ത് സിഗ്നല്‍ മുറിച്ചുകടന്ന് വാഹനം തിരിക്കവേയാണ് ജയന്ത് ശേഖറിന്‍റെ കാറില്‍ നിന്നും തൊട്ടടുത്തുണ്ടായിരുന്ന ഐ 20 കാറിലേക്ക് വെള്ളം തെറിച്ചത്.
തുടർന്നാണ് ശേഖറിനെ ഐ 20 കാറിലെ ഡ്രൈവർ ആക്രമിച്ചത്.ഭാര്യക്കും, ഭാര്യാ മാതാവിനുമൊപ്പം ഭക്ഷണം കഴിക്കാനായി ഇറങ്ങിയതായിരുന്നു ശേഖർ. ഭക്ഷണം കഴിച്ച് തിരിച്ച് പോകുന്നതിനിടെ ശേഖറിന്‍റെ കാറില്‍ നിന്നും അറിയാതെ അടുത്തുണ്ടായിരുന്ന കാറിലേക്ക് മഴവെള്ളം തെറിച്ചു. ഇതോടെ പാസഞ്ചർ സീറ്റിലുണ്ടായിരുന്ന സ്ത്രീ ശേഖറിനെ ശകാരിക്കാൻ തുടങ്ങി. മഴയാണ്, വെള്ളം തെറിക്കുമെന്നും ഗ്സാസ് കയറ്റിയിടൂവെന്നും താൻ അവരോട് അഭ്യർത്ഥിച്ചു. എന്നാല്‍ അവർ ശകാരം തുടർന്നു. ഇതോടെ വാഹനമോടിച്ചിരുന്നയാള്‍ എന്നോട് കാർ നിർത്താൻ പറഞ്ഞു. ദമ്ബതിമാരായ യുവാവും യുവതിയും എന്നെ അസഭ്യം പറഞ്ഞ് കാർ തടഞ്ഞു.’
എന്നോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് യുവാവ് ബഹളം വെച്ചു. താൻ അതിന് തയ്യാറായില്ല. ഇതോടെ യുവാവ് കൈ പിടിച്ച് മോതിര വിരല്‍ കടിച്ച് മുറിക്കുകയായിരുന്നു’- ആക്രമണത്തിന് ഇരയായ ശേഖർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. റോഡുകളില്‍ നേരിയ വെള്ളക്കെട്ടുമുണ്ടായിരുന്നു. യാത്രക്കിടെ മറ്റൊരു വാഹനത്തിലേക്ക് വെള്ളം തെറിച്ചത് എപ്പോഴാണെന്ന് അറിയില്ല. പക്ഷേ നിസാര പ്രശ്നത്തിന് അവർ വന്ന് എന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ജയന്ത് ശേഖർ പറഞ്ഞു. കൈവിരലിന് ഗുരുതരമായ മുറിവേറ്റ ശേഖറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ചെലവായെന്നും സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ശേഖറിന്‍റെ ഭാര്യ പ്രതികരിച്ചു.