ബെംഗളൂരു മാംസ മാലിന്യ ത്തിൽനിന്ന് വളർത്തുമൃഗങ്ങൾ ക്കുള്ള ഭക്ഷണം നിർമിക്കുന്ന പ്ലാ ന്റിന്റെ പ്രവർത്തനം ബെംഗളു രുവിൽ ആരംഭിക്കുന്നു. പൊതു
-സ്വകാര്യപങ്കാളിത്തത്തോടെ നോർത്ത് ബെംഗളൂരുവിലെ കണ്ണൂരുവിലാണ് പ്ലാൻ്റ് വരുന്നത്. പ്ലാന്റിന്റെ സിവിൽ, മെഷീൻ ജോ ലികൾ പൂർത്തിയായിട്ടുണ്ട്. സം സ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതിക്കായി കാത്തിരിക്കുന്നു.
ജൂലായ് പകുതിയോടെ പരിക്ഷണ പ്രവർത്തനം തുടങ്ങാനാ ണ് ലക്ഷ്യമിടുന്നത്.
ബന ഇക്കോവർക്സും മഹാദേ വപുര ടാസ്റ്റ്ഫോഴ്‌സും സംയു ക്തമായിട്ടാകും പ്ലാൻ്റ് പ്രവർത്തി പ്പിക്കുന്നത്. പ്ലാൻ്റ് സ്ഥാപിക്കാൻ കണ്ണൂരു ഗ്രാമ പഞ്ചായത്താണ് 20,000 ചതുരശ്രയടി സ്ഥലം നൽകിയത്.
ബെംഗളൂരുവിൽ ദിവസേന 100 ടൺ മാംസ മാലിന്യം ഉത്പാ ദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണ ക്കാക്കുന്നത്. മാലിന്യം ശേഖരിക്കാൻ ശരിയായ സംവിധാനമി ല്ലാത്തതിനാൽ കടയുടമകൾ പൊതു സ്ഥലങ്ങളിലും റോഡ രുകുകളിലും തടാകക്കരയിലും കനാലുകളിലും നിക്ഷേപിക്കുന്ന ത് പതിവാണ്. ഇതിന് പരിഹാര മാകും പ്ലാന്റ്.
നഗരത്തിലെ മാംസക്കടകളിൽ നിന്ന് ദിവസം രണ്ടു തവണ മാ ലിന്യം ശേഖരിക്കും. കടകളിൽ പ്ലാസ്റ്റിക് ഡ്രമ്മുകൾ നൽകിയിട്ടുണ്ട്. ഇതിലെ മാലിന്യം വാഹന ങ്ങളിലെത്തി കൊണ്ടുപോകും. ഇത് പ്ലാൻ്റിലെത്തിച്ച് സംസ്കരി ച്ച് വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ ണമാക്കി മാറ്റും.
ആദ്യം 30 ടൺ ശേഷിയാ കും ഉണ്ടാവുക. പിന്നീട് 60 ടൺ ആകും പ്ലാൻ്റ് വിജയിച്ചാൽ ബെം ഗളൂരുവിൻ്റെ മറ്റു ഭാഗങ്ങളിലും ഇത്തരം പ്ലാൻ്റ് സ്ഥാപിക്കാനാ ണ് തീരുമാനം.