ഈസ്റ്റർ, വേനലവധി എന്നിങ്ങനെ അവധികളുടെ നേരമാണിത്. കുടുംബമായി നാട്ടിലേക്കു പോകുവാൻ തയ്യാറെടുത്തിരിക്കുന്ന സമയം.അതുകൊണ്ടു തന്നെ ഏതു റൂട്ടിലുള്ള യാത്രയ്ക്കും തിരക്ക് ഭയങ്കര കൂടുതലാണ്. ഈ തിരക്കും യാത്രക്കാരുടെ ആവശ്യകതയും മനസ്സിലാക്കി ദക്ഷിണ റെയില്‍വേ പുതിയ പ്രത്യേക ട്രെയിൻ അവതരിപ്പിച്ചിരിക്കുകയാണ് ബെംഗളൂരു- മംഗലാപുരം റൂട്ടില്‍.
ബെംഗളൂരു- പാലക്കാട്- കോഴിക്കോട്- കണ്ണൂർ- കാഞ്ഞങ്ങാട് വഴി മംഗലാപുരത്തിന് ഒരു സർവീസും തിരികെ മംഗലാപുരം- ബെംഗളൂരു റൂട്ടില്‍ ഒരു സർവീസുമാണ് ഈ സ്പെഷ്യല്‍ ട്രെയിനിനുള്ളത്. കാസർകോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ., വടകര, കൊയിലാണ്ടി, കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങി സ്ഥലങ്ങളില്‍ നിന്നുള്ളവർക്ക് സൗകര്യപ്രദമാണ് ഈ സർവീസ്, സമയക്രമം, സ്റ്റോപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അറിയാം.
ബെംഗളൂരു- മംഗളൂരു സ്പെഷ്യല്‍ ട്രെയിൻ :ട്രെയിൻ നമ്ബർ 06579 ബെംഗളൂരു- മംഗളൂരു സമ്മർ സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിൻ ഏപ്രില്‍ 17 വ്യാഴാഴ്ച രാത്രി 11.55 ന് എസ്‌എംവിടി ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4.00 മണിക്ക് മംഗളൂരു ജംങ്ഷനില്‍ എത്തും. 16 മണിക്കൂറോളമാണ് യാത്രാ സമയം. 1 എസി ഫസ്റ്റ് ക്ലാസ്, 2 എസി ടൂ ടയർ കോച്ച്, 4 എസി ത്രീ ടയർ കോച്ച്, 7 സ്ലീപ്പര്‍ ക്ലാസ് കോച്ച്,ഭിന്നശേഷിക്കാർക്കായി 2 സെക്കൻക് ക്ലാസ് കോച്ച് എന്നിവയാണുള്ളത്.ബെംഗളരൂു- മംഗലാപുരം റൂട്ടില്‍ സ്ലീപ്പറിന് 550 രൂപ, എസി ത്രീ ടയറിന് 1490 രൂപ, എസി ടൂ ടയറിന് 2070 രൂപ, എസി ഫസ്റ്റ് ക്ലാസിന് 3190രൂപ എന്നിങ്ങനെയാണ് നിരക്ക്.
എസ് എം വി ടി ബെംഗളൂരു – 23:55
കൃഷ്ണരാജപുരം – 00:03
ബാങ്കാരപ്പേട്ട് – 00:58
കുപ്പം – 01:30
സേലം ജംക്‌ഷൻ – 05:05
ഇറോഡ് ജംക്‌ഷൻ – 06:10
തിരുപ്പൂർ – 07:03
പൊടനൂർ ജംക്‌ഷൻ – 08:12
പാലക്കാട് ജംക്‌ഷൻ – 09:32
ഷൊർണ്ണൂർ ജംക്‌ഷൻ – 10:20
തിരൂർ – 11:08
കോഴിക്കോട് – 11:50
വടകര – 12:33
തലശ്ശേരി – 12:53
കണ്ണൂർ – 13:22
പയ്യന്നൂർ – 13:54
കാഞ്ഞങ്ങാട് – 14:23
കാസർഗോഡ് – 14:43
മംഗളൂരു ജംക്‌ഷൻ – 16:00
മംഗളൂരു-ബെംഗളൂരു സ്പെഷ്യല്‍ ട്രെയിൻ: ട്രെയിൻ നമ്ബർ 06580 മംഗളൂരു-ബെംഗളൂരു സമ്മർ സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിൻ ഏപ്രില്‍ 20 ഉച്ചകഴിഞ്ഞ് 2.10 ന് മംഗളൂരു ജംങ്ഷനില്‍ നിന്ന് പുറപ്പെട്ട് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 മണിക്ക് എസ്‌എംവിടി ബെംഗളൂരുവില്‍ എത്തും.
മംഗളൂരു ജംക്‌ഷൻ – 14:10
കാസർഗോഡ് – 14:49
കാഞ്ഞങ്ങാട് – 15:08
പയ്യന്നൂർ – 15:36
കണ്ണൂർ – 16:10
തലശ്ശേരി – 16:33
വടകര – 16:55
കോഴിക്കോട് – 17:32
തിരൂർ – 18:15
ഷൊർണ്ണൂർ ജംക്‌ഷൻ – 19:20
പാലക്കാട് ജംക്‌ഷൻ – 20:35
പൊടനൂർ ജംക്‌ഷൻ – 23:05
തിരുപ്പൂർ – 23:55
ഇറോഡ് ജംക്‌ഷൻ – 00:50
സേലം ജംക്‌ഷൻ – 01:47
കുപ്പം – 04:33
ബാങ്കാരപ്പേട്ട് – 05:08
കൃഷ്ണരാജപുരം – 06:13
എസ്‌എംവിടി ബെംഗളൂരു – 07:30