ബെംഗളൂരു : ജീവനക്കാരനോട് നിർബന്ധിച്ചു വിരമിക്കാൻ കമ്പനി ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി കയറി ബംഗളുരുവിലെ ഐ.ടി തൊഴിലാളി യൂണിയൻ . തൊഴിലാളിയെ തിരിച്ചെടുക്കാനും പുറത്തിരുത്തിയ കാലയളവിലെ ശമ്പളം മുഴുവൻ നൽകാനും കോടതി ഉത്തരവിട്ടതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
നഗരത്തിലെ പ്രമുഖ ഐ.ടി.ഭീമനായ വിപ്രോക്കെതിരെയാണ് രാജ്യത്തെ ഐ.ടി.അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ഐ.ടി.ഐ.ടി.എസ് എംപ്ലോയീസ് യൂണിയന്റെ വിജയം.ഒരു തൊഴിലാളിയെ നിർബന്ധിത വിരമിക്കലിന് വിധേയമാക്കിയത് ചോദ്യം ചെയ്താണ് യൂണിയൻ ലേബർ കോടതിയെ സമീപിച്ചത്.
ജീവനക്കാരെ വ്യക്തമായ കാരണങ്ങളില്ലാതെ നിർബന്ധിതായി പിരിച്ചുവിട്ട 47 കമ്പനികൾക്കെതിരെ നിയമപോരാട്ടം നടത്തി വരികയാണ് യൂണിയൻ.ഇത്തരം പ്രതിസന്ധികൾ നേരിടുന്നവർക്ക് യൂണിയനുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
- ജൂൺ 28 മുതൽ കർണാടക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നു
- സ്പുട്നിക് വാക്സിൻ ബംഗളുരുവിൽ
- മൂന്നാം തരംഗത്തിന്റെ തുടക്കമോ..?പ്രതിരോധങ്ങളെ മറികടക്കുന്ന ഡെൽറ്റ പ്ലസ് വകഭേദം സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിക്കുന്നു