ബെംഗളൂരു∙ വ്രതശുദ്ധിയുടെ നിറവിൽ ചെറിയപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി നഗരവാസികൾ. പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക് ഇന്നലെ തുടങ്ങി. വാരാന്ത്യ അവധി കൂടി ഇതോടൊപ്പം വരുന്നതിനാൽ ഇന്നു കേരളത്തിലേക്കു കേരള, കർണാടക ആർടിസികൾ കൂടുതൽ സ്പെഷൽ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതുവസ്ത്രങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്കാണ് നഗരത്തിലെ വാണിജ്യ കേന്ദ്രങ്ങളെ സജീവമാക്കിയത്.
ശിവാജിനഗർ, കൊമേഴ്സൽ സ്ട്രീറ്റ്, ഫ്രേസർ ടൗൺ, കോറമംഗല, ജെസി റോഡ് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ രാവിലെ മുതൽ തന്നെ തിരക്ക് ആരംഭിച്ചിരുന്നു. തുണിക്കടകൾക്ക് പുറമെ ചെരുപ്പ്, ഫാൻസി കടകൾ എന്നിവിടങ്ങളിലായിരുന്നു തിരക്കേറെയും. പെരുന്നാൾ ആഘോഷത്തിന് നറുമണം പരത്താൻ ഊദിന്റെയും അത്തറിന്റെയും വിൽപനയും സജീവമാണ്. സ്വദേശിയും വിദേശിയുമായി വ്യത്യസ്തമായ ഊദ്- അത്തറുകളാണ് പെരുന്നാൾ വിപണിയിൽ വിൽപനയ്ക്കുള്ളത്.
അത്തറുകൾ സൂക്ഷിക്കാനുള്ള വിവിധ രൂപങ്ങളിലും നിറത്തിലുമുള്ള കുപ്പികളും ഊദ് കത്തിക്കാനുള്ള ബക്കൂർ സ്റ്റാൻഡുകൾ കൺപീലികൾക്ക് സൗന്ദര്യം കൂട്ടാനുള്ള സുറുമ, കൈകൾ അലങ്കരിക്കാനുള്ള മെഹന്ദി എന്നിവയുടെ കച്ചവടവും നന്നായി നടക്കുന്നു. ഒരു മാസം നീണ്ടുനിന്ന റമസാൻ ഭക്ഷ്യമേളകളിലും സമാപനത്തിലേക്ക് കടന്നതോടെ തിരക്കേറിയിട്ടുണ്ട്.
∙മലബാർ മുസ്‌ലിം അസോസിയേഷന് കീഴിലുള്ള പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിനും ഫിത്വർ സകാത്ത് വിതരണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. ഫോൺ: 9480442496,9845353579
നമസ്കാര സമയം
മലബാർ മുസ്‌ലിം അസോസിയേഷന് കീഴിലെ മസ്ജിദുകൾ
∙ഡബിൾ റോഡ് ഷാഫി മസ്ജിദ്: നേതൃത്വം ഖത്തീബ് സയ്യിദ് മുഹമ്മദ് നൂരി- രാവിലെ 7.30
∙മോത്തിനഗർ മഹമൂദിയ മസ്ജിദ്: പി.എം. മുഹമ്മദ് മൗലവി– 9
∙ആസാദ് നഗർ മസ്ജിദ് നമിറ: എംപി ഹാരിസ് ഹിഷാമി– 9
∙തിലക്നഗർ മസ്ജിദ് യാസീൻ: മുഹമ്മദ് മുസല്യാർ– 8.30
സുന്നി മാനേജ്മെന്റ് അസോസിയേഷന് കീഴിലെ മസ്ജിദുകൾ
∙അൾസൂർ മർക്കസുൽ ഹുദ: ഹബീബ് നൂറാനി– 8.30
∙പീനിയ മസ്ജിദ് ഖൈർ: ബഷീർ സഅദി– 9
∙ഗുട്ടഹള്ളി മസ്ജിദ് ബദ്‌രിയ്യ: ഹാരിസ് മഅദനി– 8
∙വിവേക്നഗർ ഹനഫി മസ്ജിദ്: അഷ്റഫ് സഖാഫി– 9
∙മാരുതി നഗർ ഉമറുൽ ഫാറൂഖ് മസ്ജിദ്: ഇബ്രാഹിം സഖാഫി പയോട്ട– 9
∙കോറമംഗല കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റി: സത്താർ മൗലവി– 8
∙ലക്ഷ്മി ലേഔട്ട് മർക്കസ് മസ്ജിദ്: ശംസുദീൻ അസ്ഹരി–രാവിലെ 7, രണ്ടാമത്തേത് ഹനീഫ സഅദി– 9.
∙സാറാപാളയ മർക്കസ് മസ്ജിദ്: ഇയാസ് ഖാദിരി– 8
∙എച്ച്എസ്ആർ ലേഔട്ട് നൂറുൽ ഹിദായ സുന്നി മദ്രസ: മജീദ് മുസല്യാർ– 8.45
∙യാറബ് നഗർ മസ്ജിദുൽ ഹുദ: അബ്ദുൽ സമദ് അഹ്‌സനി– 9
∙ശിവാജിനഗർ മസ്ജിദുനൂർ: അനസ് സിദ്ദിഖി–രാവിലെ 8.30
∙ബ്രോഡ്‌വേ റഹ്മാനിയ: മസ്ജിദ് ശിഹാബ് സഖാഫി– 9
∙എം.ആർ. പാളയ ബിലാൽ മസ്ജിദ്: ഗഫൂർ സഖാഫി– 9
∙കെആർ പുരം നുസ്രത്തുൽ ഇസ്‌ലാം മസ്ജിദ്: അബ്ബാസ് നിസാമി– 8
∙എംഎസ് പാളയ നൂറുൽ അഖാ മസ്ജിദ്: ഹളലു ഹസനി–9
∙കാടുഗോഡി മസ്ജിദ് ഉമർ: മുഹമ്മദ് സുഹൈൽ മുസല്യാർ– 8
∙ഇലക്ട്രോണിക് സിറ്റി ശിക്കാരിപാളയ സിറാജ് ജുമാമസ്ജിദ്: താജുദീൻ ഫാളിലി– 8
∙മല്ലേശ്വരം ഷാഫി മസ്ജിദ്: സിറാജ് സഖാഫി– 8.30.
∙മൈസൂരു ഇസ്‌ലാഹി സെന്റർ ഈദ്ഗാഹ്
∙മൈസൂരു ബന്നിമണ്ഡപ് ബാലഭവൻ: അലി ശാക്കിർ മുണ്ടേരി–7.30.
∙ ബൊമ്മനഹള്ളി മഹൂദിയ മസ്ജിദ്: മുസ്തഫ ഹുദവി കാലടി– 8
∙മാറത്തഹള്ളി ടിപ്പു മസ്ജിദ്: മാണിയൂർ അബ്ദുസമദ് മൗലവി–9
∙ കമ്മനഹള്ളി അസറ മസ്ജിദ്: റിയാസ് ഗസാലി– 9
∙ മഡിവാള നൂർ മസ്ജിദ്– 7