Home പ്രധാന വാർത്തകൾ എഐ മേഖലയിലും മുന്നേറ്റവുമായി ബെംഗളൂരു; ഇന്ത്യയിലെ എഐ – മെഷീൻ ലേണിങ് പ്രതിഭകളില്‍ 50% കര്‍ണാടകയിലെന്ന് റിപ്പോര്‍ട്ട്

എഐ മേഖലയിലും മുന്നേറ്റവുമായി ബെംഗളൂരു; ഇന്ത്യയിലെ എഐ – മെഷീൻ ലേണിങ് പ്രതിഭകളില്‍ 50% കര്‍ണാടകയിലെന്ന് റിപ്പോര്‍ട്ട്

by admin

ബംഗളൂരു: നിർമ്മിതബുദ്ധി രംഗത്തും കർണാടകയുടെ മുന്നേറ്റം. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നീ മേഖലകളില്‍ രാജ്യത്തെ മൊത്തം പ്രതിഭകളില്‍ 50 ശതമാനവും കർണാടകയിലാണെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ഇന്നൊവേഷൻ റിപ്പോർട്ട്.സ്റ്റാർട്ടപ്പ് കർണാടകയും 3വണ്‍4 കാപ്പിറ്റലും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യയിലെ എഐ സ്റ്റാർട്ടപ്പ് ഫണ്ടിംഗിന്റെ 58 ശതമാനവും ബംഗളൂരു പിടിച്ചെടുത്തതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ ഇപ്പോള്‍ നടക്കുന്ന കടുത്ത എഐ മത്സരത്തില്‍ ബംഗളൂരുവിന്റെ നേതൃത്വമാണിത് കാണിക്കുന്നതെന്ന് ‘സ്റ്റാർട്ടപ്പ് വിഷൻ ഗ്രൂപ്പ് – ഗവണ്‍മെന്റ് ഓഫ് കർണാടക’യുടെ ചെയർപേഴ്സണും ആക്സല്‍ ഇന്ത്യയുടെ ഫൗണ്ടിംഗ് പാർട്ണറുമായ പ്രശാന്ത് പ്രകാശ് പറഞ്ഞു.

ബംഗളൂരു ഇന്ത്യയുടെ സിലിക്കണ്‍ വാലിയായാണ് അറിയപ്പെടുന്നത്. ഐടി മേഖലയില്‍ മേഖലയില്‍ വൻ മുന്നേറ്റം സാധ്യമാക്കിയ ബെംഗളൂരു ഇപ്പോള്‍ സംരംഭകത്വത്തിലും എഐ വികസനത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കുകയാണ്. സർക്കാരിന്റെ വലിയ പ്രോത്സാഹനം ഇതിനുണ്ട്. വനിതാ സംരംഭകർ മാത്രം 13.4 ബില്യണ്‍ ഡോളറാണ് ഒരു വർഷത്തിനിടെ സമാഹരിച്ചത്. ഇത് ഡല്‍ഹി എൻസിആറിലേതിനെക്കാള്‍ 34 ശതമാനം കൂടുതലാണ്. ബംഗളൂരുവില്‍ മൊത്തം ജനസംഖ്യയുടെ 25 ലക്ഷം പേർ സോഫ്റ്റ്‌വെയർ രംഗത്താണ് പ്രവർത്തിക്കുന്നത്. സ്റ്റാർട്ടപ്പുകളിലെ ജീവനക്കാരെക്കൂടി കണക്കിലെടുക്കുമ്ബോള്‍ ഇത് 25-27 ശതമാനമായി ഉയരും.അതെസമയം കർണാടക സർക്കാർ സംഘടിപ്പിച്ച 28-ാമത് ബംഗളൂരു ടെക് സമ്മിറ്റിന്റെ രണ്ടാം ദിനത്തില്‍ സ്റ്റാർട്ടപ്പുകള്‍ വികസിപ്പിച്ചെടുത്ത 50 നൂതന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. കർണാടകയിലെ കെ-ടെക് ഇന്നൊവേഷൻ ഹബ്ബുകള്‍, സെന്റർ ഓഫ് എക്സലൻസ്, ഐഐഎസ്‌സി ആങ്കർ ചെയ്ത ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകള്‍ തുടങ്ങിയ സർക്കാർ പിന്തുണയുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള സ്റ്റാർട്ടപ്പുകളാണ് ഈ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചത്. നാഷണല്‍ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്ബനീസ്, ഇന്ത്യ ഇലക്‌ട്രോണിക്സ് & സെമികണ്ടക്ടർ അസോസിയേഷൻ, പോലുള്ള വ്യവസായ സംഘടനകളും ഇവരെ പിന്തുണയ്ക്കുന്നു. ഈ ഹബ്ബുകളില്‍ ലഭ്യമായ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ഈ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചത്.സർക്കാരിന്റെ പ്രധാനപ്പെട്ട ഐഡിയ2പിഒസി (പ്രൂഫ് ഓഫ് കണ്‍സെപ്റ്റ്) എലിവേറ്റ് സീഡ് ഫണ്ടിംഗ് പ്രോഗ്രാമിന്റെ ഗുണഭോക്താക്കളാണ് ഈ സ്റ്റാർട്ടപ്പുകളില്‍ പലതും. ബംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിച്ച സ്റ്റാർട്ടപ്പുകളുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group