ബെംഗളൂരു ∙ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടിയതോടെ ഊബർ ബൈക്ക് ടാക്സി സർവീസിൽ വനിതാ റൈഡർമാരെ നിയോഗിച്ചു. വനിതാ യാത്രക്കാർക്കു സുരക്ഷിത യാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. വനിതാ യാത്രക്കാർക്കു മാത്രമാണ് ഇവരുടെ സേവനം ലഭിക്കുക. യാത്ര സംബന്ധിച്ച വിവരങ്ങൾ 5 പേരുമായി പങ്കുവയ്ക്കാനും സൗകര്യമുണ്ട്. കസ്റ്റമർ കെയർ സംവിധാനം 24 മണിക്കൂറും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.
കൂടാതെ, യാത്രക്കാരുടെ ഫോൺ നമ്പറും വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്നും പാതിവഴിയിൽ ഇറക്കിവിടുന്നത്, റൂട്ടുകൾ മാറി ബൈക്ക് ഓടിക്കുന്നത് ഉൾപ്പെടെയുള്ളവ ഉണ്ടാകില്ലെന്നും കമ്പനി അധികൃതർ അറിയിച്ചു. 2022 ഡിസംബറിൽ ഇലക്ട്രോണിക് സിറ്റിയിൽ ബൈക്ക് ടാക്സി യാത്രയ്ക്കിടെ യുവതിയെ റൈഡറും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തിരുന്നു
ഓണത്തിന് പിന്നാലെ ക്രിസ്മസിനും 10 ദിവസം അവധിയില്ല
സംസ്ഥാനത്ത് സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ക്രിസ്മസിനും 10 ദിവസം അവധി കിട്ടില്ല. പകരം 9 ദിവസത്തെ അവധി മാത്രമാണ് ലഭിക്കുക.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓണത്തിനും 9 ദിവസം മാത്രമാണ് അവധി നല്‍കിയത്. സംസ്ഥാനത്തെ സ്‌കൂളുകളിലെ ഈ അധ്യയന വർഷത്തെ ക്രിസ്‌മസ് പരീക്ഷയുടെ ടൈം ടേബിള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തിന് ഡിസംബർ 11 മുതല്‍ 19 വരെയാണ് ക്രിസ്‌മസ് പരീക്ഷ. പരീക്ഷകള്‍ പൂർത്തിയാക്കി 21 നാണ് സ്കൂളുകള്‍ ക്രിസ്‌മസ് അവധിക്കായി അടയ്ക്കുക. മേല്‍പ്പറഞ്ഞ പരീക്ഷാ ദിവസങ്ങളില്‍ സർക്കാർ ഏതെങ്കിലും സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നേ ദിവസത്തെ പരീക്ഷ ഡിസംബർ 20ന് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിരിക്കുന്നത്.
ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബർ 30ന് സ്‌കൂളുകള്‍ തുറക്കും. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്‌മസ് അവധി ദിനങ്ങള്‍ ഏതെല്ലാമെന്ന് നേരത്തെതന്നെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷവും 9 ദിവസമാണ് ക്രിസ്മസ് അവധി ലഭിച്ചത്. അതിന് മുൻപുള്ള വർഷങ്ങളില്‍ കൃത്യമായി 10 ദിവസം ഓണം, ക്രിസ്‌മസ് അവധി ലഭിച്ചിരുന്നു.വിദ്യാഭ്യാസ കലണ്ടറിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്കൂള്‍ അവധിയെയും ബാധിക്കുന്നത്. കഴിഞ്ഞ വർഷം 210 അധ്യയനദിനം ഉള്‍പ്പെടുത്തിയുള്ള കലണ്ടർ അധ്യാപക സംഘടനകള്‍ ശക്തമായി എതിർത്തിരുന്നു. എന്നാല്‍ ഈ എതിർപ്പ് പരിഗണിച്ച് ഇക്കൊല്ലം അധ്യയനദിനം 205 ആക്കി കുറച്ചിരുന്നു. ഇതിനെതിരെയും അധ്യാപക സംഘടനകള്‍ അതിർപ്പ് അറിയിച്ചിരുന്നു.